കാലത്തിന്റെ തിരശീല വീഴുന്നത് വരെ ഇവിടെ ഉണ്ടാകും: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ പുരസ്‌കാര ജേതാക്കളോടൊപ്പം തിളങ്ങി മോഹന്‍ലാല്‍

mohanlal,indrans

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് തനിക്കുനേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു വേദിയില്‍ മറപടി നല്‍കി നടന്‍ മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും കാലത്തിന്റെ തിരശീല വീഴുംവരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ വിളിക്കാതെ തന്നെ എത്താനുള്ള അവകാശം എനിക്കുണ്ട്. മുഖ്യാതിഥിയായല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് ഞാന്‍ വന്നത്. കാലത്തിന്റെ തിരശീല വീഴുംവരെ ഞാന്‍ ഇവിടെയൊക്കെ ഉണ്ടാകും- മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്ന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)