പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം: രണ്ടു പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

mob lynching

പാട്‌ന: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ജാര്‍ഖണ്ഡില്‍ പശു മോഷ്ടാക്കളെന്നാരോപിച്ച് ആള്‍കൂട്ടം രണ്ടു പേരെ അടിച്ചുകൊന്നു. ജാര്‍ഖണ്ഡിലെ ഗോഡജില്ലയിലായിരുന്നു സംഭവം.

ഗ്രാമത്തില്‍ രാത്രിയിലെത്തിയ അഞ്ചംഗ സംഘം 13 പോത്തുകളെ മോഷ്ടിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന ചിലയാളുകള്‍ മോഷ്ടാക്കളെ കാണുകയും ബഹളംവച്ച് ഗ്രാമത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു. ഗ്രാമവാസികള്‍ കവര്‍ച്ചക്കാരില്‍ രണ്ടു പേരെ പിന്തുടര്‍ന്ന് പിടികൂടി. ഇവരെ കെട്ടിയിട്ടാണ് ആള്‍കൂട്ടം മര്‍ദിച്ചത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രദേശത്ത് അടുത്ത സമയത്ത് കന്നുകാലി മോഷണം തുടര്‍ക്കഥയായിരുന്നു. ഇതില്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. പിടിയിലായ രണ്ടു പേരെ മുളയുടെ വടികൊണ്ടാണ് അടിച്ചത്. ജാര്‍ഖണ്ഡില്‍ ഇത്തരത്തിലെ ആദ്യത്തെ സംഭവമാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)