മിസ്തുബിഷിയുടെ ഔട്ട്‌ലാന്‍ഡര്‍ ഫോര്‍ച്യൂണറിനെ വെല്ലുമോ?

MITSUBISHI

ഒരിടവേളക്കു ശേഷം വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ മിത്‌സുബിഷി. ഔട്ട്‌ലാന്‍ഡറിന്റെ രണ്ടാം പതിപ്പുമായാണ് ഇത്തവണയെത്തുന്നത്.

2008ലാണ് മിത്സുബിഷി രണ്ടാം തലമുറ ഔട്ട് ലാന്‍ഡറിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2010ല്‍ വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് മോഡലും അവതരിപ്പിച്ചിരുന്നു. എന്നാല്‍ വില്‍പ്പനയിലെ പിന്നോട്ടുപോക്കു മൂലും 2013 മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും വാഹനം അപ്രത്യക്ഷമായി.

പുതിയ വാഹനം ആദ്യ വരവില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാകും ലഭ്യമാവുക. 2.4 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

169 ബിഎച്ച്പി കരുത്തും 225 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 6 സ്പീഡ് സിവിടി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകളും വാഹനത്തിനുണ്ടാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 11.1 സെക്കന്‍ഡ് സമയം മതി.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീനോട് കൂടിയ റോക്ക്‌ഫോര്‍ഡ് ഫൊസ്‌ഗേറ്റ് ഓഡിയോ സിസ്റ്റം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയും പ്രത്യേകതകളാണ്.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയവ വാഹനത്തിന് സുരക്ഷ ഒരുക്കും.

ഏകദേശം 30 ലക്ഷം രൂപയാവും വാഹനത്തിന്റെ ഇന്ത്യന്‍ വിപണിയിലെ വില. ടൊയോട്ട ഫോര്‍ച്യൂണറിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഔട്ട്‌ലാന്‍ഡറിന് കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)