മകന്റെ കൂട്ടുകാരിയും ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍, ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത് വീട്ടിലും സമീപത്തെ ഷെഡിലും വെച്ച്, സംഭവം ചേര്‍ത്തലയില്‍

minor girl rape, rss activist
ചേര്‍ത്തല: സ്വന്തം മകന്റെ സഹപാഠിയും അയല്‍വാസിയുമായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ ആര്‍എസ്എസ്-ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. എറണാകുളം ഡിപ്പോയിലെ ഡ്രൈവറും ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിയുമായ പിഎസ് ഷിജു(42) വിനെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ വീട്ടിലും സമീപത്തെ ഷെഡിലും വെച്ച് പീഡിപ്പിക്കുകയായിരിന്നു. രണ്ടു ദിവസം പീഡനം നടന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്താകുന്നത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. സംഭവം കേസായതോടെ പ്രതി ഷിജു ഒളിവില്‍ പോയി. തിങ്കളാഴ്ച രാത്രി എറണാകുളത്ത് നിന്ന് ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ വി പി മോഹന്‍ലാല്‍, എസ് ഐ ജി അജിത്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് എറണാകുളത്ത് നിന്ന് പ്രതിയെ പിടികൂടിത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)