പൊന്നാനിയില്‍ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, 'ചങ്ങരംകുളം മോഡലില്‍'കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമം

father,daughter,ponnani,rape case,arrest


പൊന്നാനി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച എടപ്പാളിലെ പീഡനം പുറത്തറിഞ്ഞതിനു പിന്നാലെ തൊട്ടടുത്ത സ്ഥലമായ പൊന്നാനിയിലും മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി. ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

തണ്ണിത്തുറ സ്വദേശി ഷാജഹാനെയാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ നിരന്തരം ലൈംഗികമായി പീഡിപിക്കുകയായിരുന്നു.പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കൃത്യം നടത്തിയിരുന്നത്.

നേരത്തെ തണ്ണിത്തുറയില്‍ താമസിച്ചിരുന്ന ഇയാള്‍ പൊന്നാനിയിലേക്ക് താമസം മാറ്റിയിരുവന്നു. അവിടെ നിന്നും ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതോടെ താമസം കറുകത്തിരുത്തിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മക്കളുള്ള ഒരു യുവതിയെയാണ് ഇയാള്‍ വിവാഹം ചെയ്തിരുന്നത്. നിരന്തരം പീഡനം ഏറ്റ പെണ്‍കുട്ടി ഒടുവില്‍ ഉമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു.

രണ്ട് മാസം മുന്‍പ് പരാതിപ്പെട്ടിട്ടും ഇയാളെ പിടികൂടുന്നതില്‍ പൊന്നാനി പോലീസ് അലംഭാവം കാണിക്കുകയായിരുന്നു.ചില രാഷ്ട്രീയ നേതാക്കന്മാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു.ഇതിനിടയില്‍ എടപ്പാള്‍ പീഡനം പുറത്തറിയുകയും വിഷയത്തില്‍ ചങ്ങരംകുളം പോലീസിന്റെ അനാസ്ഥ പുറത്തുവരുകയും എസ് ഐക്കെതിരെ അച്ചടക്ക നടപടി എടുക്കുകയും ചെയ്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊന്നാനി പോലീസ് തയ്യാറായത്.

ഇയാളെ പരമാവധി രക്ഷിക്കാനാണ് ചിലര്‍ ശ്രമിച്ചത്.വളരെ രഹസ്യമായാണ് ഇയാളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)