ആരാധകരെ കുടുക്കി ഫഹദ് ഫാസിലും ദിലീഷ് പോത്തനും; സിനിമയോ പരസ്യമോ എന്നറിയാതെ കുഴങ്ങിയ വീഡിയോക്ക് പിന്നില്‍ ആഷിക് അബുവും

പണി പാലും വെള്ളത്തില്‍ കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.. അതാണ് ഇപ്പോള്‍ പല സിനിമാ ആരാധകരുടേയും അവസ്ഥ. 'പാല്‍ കസ്റ്റഡിയില്‍ കമിങ് സൂണ്‍' എന്നൊരു വീഡിയോ സ്വന്തം വാളില്‍ പതിപ്പിച്ച് നടന്‍ ഫഹദ് ഫാസിലാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫഹദ് ഫാസിലും ദിലീഷും പോത്തനും മറ്റ് ചില താരങ്ങളുമൊക്കെയുള്ള വീഡിയോ കണ്ട ആരാധകര്‍ ഉറപ്പിച്ചു, ഇത് ഫഹദ് ടീമിന്റെ അടുത്ത സിനിമ തന്നെ. ഷെയറും കമന്റുകളും എല്ലാം പിന്നെ ഒഴുകുകയായിരുന്നു. പലരും ഇത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണെന്ന് പ്രചരിപ്പിച്ചപ്പോള്‍ റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രം 'കാര്‍ബണ്‍' ന്റെ ടീസറാണിതെന്നായി മറ്റ് ചിലര്‍. ചിത്രം ഏതുമാകട്ടെ ഇത് സിനിമയുടെ ടീസറാണെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമുണ്ടായിരുന്നുല്ല. എന്നാല്‍ ഈ അഭിപ്രായങ്ങളെല്ലാം നടത്തിയവരെ ഇളിഭ്യരാക്കി ഇത് ഒരു പരസ്യത്തിലെ രംഗങ്ങളാണെന്ന് അടുത്ത ദിവസം തന്നെ ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ വെളിപ്പെടുത്തുകയായിരുന്നു. ആഷിക്ക് അബു സംവിധാനം ചെയ്ത മില്‍മയുടെ പുതിയ പരസ്യമാണിത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ചിത്രത്തിന്റെ സ്റ്റൈലില്‍ ചിത്രീകരിച്ച ആ പരസ്യ ചിത്രത്തിന്റെ പശ്ചാത്തലവും പോലീസ് സ്‌റ്റേഷന്‍ തന്നെ. ഹെല്‍മറ്റ് വെയ്ക്കാത്തതിന് പോലീസ് 'കസ്റ്റഡി'യിലായ ഫഹദിന്റെ കഥാപാത്രത്തിന്റെയും മറ്റ് പോലീസുകാരുടെയും പ്രകടനത്തിലൂടെയാണ് പരസ്യം മുന്നോട്ട് പോകുന്നത്. പ്രതി പോലീസിനോട് മില്‍മ പാലിന്റെ നന്മകള്‍ പറയുന്നതാണു പരസ്യചിത്രത്തിന്റെ ഇതിവൃത്തം. ഏതായാലും സംഭവം കളറായിട്ടുണ്ടെന്നാണ് ആദ്യം ഒന്നു ചമ്മിയെങ്കിലും സിനിമാ പ്രേമികള്‍ക്ക് പറയാനുള്ളത്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പരസ്യത്തിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന്‍ എന്നിവരും ജനമൈത്രി പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ പരസ്യ ചിത്രത്തിലുണ്ട്. ബിജിബാലാണ് സംഗീതം. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷനാണ് കണ്‍സ്പറ്റ് ആന്‍ഡ് സ്‌ക്രിപ്റ്റ്. മില്‍മയാണ് നിര്‍മ്മാണം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)