മൈക്രോമാക്‌സ് ഇലക്ട്രിക് വാഹനനിര്‍മ്മാണ രംഗത്തേക്ക്

micromax

ന്യൂഡല്‍ഹി: 2030 ആകുമ്പോഴേക്കും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രചാരത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് ഇലക്ട്രിക് വാഹനരംഗത്തേക്ക് കടക്കാനൊരുങ്ങുന്നു.

ആദ്യഘട്ടത്തില്‍ ഇരുചക്ര, മുച്ചക്ര വാഹനവിഭാഗത്തിലായിരിക്കും കൈകടത്തുക. ഈ വിഭാഗത്തിലുള്ള മോഡലുകള്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിനുശേഷം അനുമതിക്കായി കാത്തിരിക്കുകയാണ്.

കൂടാതെ ഇ-റിക്ഷ, ഇ-ഓട്ടോ എന്നിവയ്ക്കായുള്ള ലിഥിയം അയോണ്‍ ബാറ്ററി നിര്‍മിക്കാനുള്ള അനുമതി ഈ മാസം ആദ്യം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)