എംജിആറിന്റെ ജന്മവീട് സ്മാരകമാകുന്നു

remove term: prathap pothen prathap pothenremove term: prathap pothan insults mammootty prathap pothan insults mammoott
ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാതാരവുമായിരുന്ന എംജി രാമചന്ദ്രന്റെ വീട് സ്മാരകമാകുന്നു. ചെന്നൈ മുന്‍ മേയര്‍ സായ്ദായ് എസ് ദുരൈസാമിയാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പാലക്കാട്ടെ വടവന്നൂരിലാണ് എംജിആറിന്റെ വീട്. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ അധീനതയിലുളള ഈ കെട്ടിടത്തില്‍ അംഗന്‍വാടി പ്രവര്‍ത്തിച്ചു വരികയാണ്. ദുരൈസാമിയുടെ നേതൃത്വത്തില്‍ വീടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച തുടങ്ങി. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വടവന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎ രാജീവ് പറഞ്ഞു. ഏകദേശം പത്തു ലക്ഷത്തോളം രൂപയാണ് ചെലവ്. ദുരൈസാമിയാണ് ഈ തുക സംഭാവന ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ പേര് എംജിആര്‍ കമ്മ്യൂണിറ്റി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്തു. എംജിആറിന്റെ പിതാവ് മരുതൂര്‍ ഗോപാല മേനോന്‍ തൊട്ടടുത്ത ഗ്രാമമായ നെല്ലിപ്പിള്ളി സ്വദേശിയാണ്. അദ്ദേഹം ശ്രീലങ്കയില്‍ അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്ന സമയത്താണ് എംജിആര്‍ ജനിക്കുന്നത്. പിന്നീട് ജോലിയില്‍ നിന്നും വിരമിച്ച അദ്ദേഹം വടവന്നൂരേക്ക് തിരികെ വരികയായിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)