ആദ്യം ആലപിച്ച ഗാനം പുറത്തിറങ്ങിയപ്പോള്‍ യേശുദാസിന്റേതായി മാറി: കരിയറിലെ തുടക്കത്തില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

mg sreekumar

താന്‍ ആലപിച്ച ആദ്യ ഗാനം സിനിമ റിലീസ് ചെയ്തപ്പോള്‍ യേശുദാസിന്റേതായി മാറിയെന്ന് ഗാനയകന്‍ എംജി ശ്രീകുമാര്‍. 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിനു വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച "പ്രണയവസന്തം തളിരണിയുമ്പോള്‍" എന്ന ഗാനമാണ് താന്‍ ആദ്യമായി സിനിമയില്‍ പാടുന്നത്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ അതില്‍ എന്റേതിന് പകരം യേശുദാസിന്റെ പേരായിരുന്നു.

ഒരു പ്രമുഖ റേഡിയോ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മധു നിര്‍മ്മിച്ച് പി ചന്ദ്രകുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരുന്നത് തന്റെ സഹോദരനായ എം ജി രാധാകൃഷ്ണനായിരുന്നെന്നും ഗാനം യേശുദാസിനെക്കൊണ്ട് മാറ്റിപാടിച്ച വിവരം അദ്ദേഹം പോലും അറിഞ്ഞിരുന്നില്ലന്നും മദ്രാസിലെത്തിയപ്പോഴാണ് ഗാനത്തില്‍ ഈ തിരിമറി സംഭവിച്ചതെന്നും എം ജി ശ്രീകുമാര്‍ പറഞ്ഞു.

സിനിമാപ്പാട്ടുകള്‍ അച്ചടിച്ചുവരുന്ന പുസ്തകങ്ങള്‍ക്ക് അക്കാലത്ത് വലിയ ഡിമാന്‍ഡായിരുന്നു. ആ പുസ്തകങ്ങളില്‍ യേശുദാസ് , ജയചന്ദ്രന്‍, ജാനകി എന്നിവര്‍ക്കൊപ്പം തന്റെ പേരും വരുമെന്ന് കാത്തിരുന്ന തനിക്ക് ഈ സംഭവം വലിയ നിരാശയാണ് നല്‍കിയതെന്നും പാട്ടുപുസ്തകത്തിലും യേശുദാസിന്റെ പേരാണ് കണ്ടതെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)