പൊന്നാനിയില്‍ ബുദ്ധിമാന്ദ്യമുള്ള പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 57 കാരന്‍ അറസ്റ്റില്‍

minor girl, rape case
പൊന്നാനി :പൊന്നാനിയില്‍ ബുദ്ധിമാന്ദ്യമുള്ള പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ 57 വയസ്സുകാരന്‍ അറസ്റ്റില്‍. കടവനാട് സ്വദേശിയായ അഷറഫിനെയാണ് ഇതുസംബന്ധമായി പൊന്നാനി പോലിസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ വിശദമായി കൗണ്‍സില്‍ ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് പൊന്നാനി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഭാര്യ മരണപ്പെട്ടുപോയ അഷറഫിന് മുതിര്‍ന്ന മക്കളുണ്ട്. പലപ്പോഴും മിഠായി വാങ്ങിക്കാന്‍ പണം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചിരുന്നത്.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മൂന്നാമത്തെ സംഭവമാണിത്. മറ്റു രണ്ടിലും പരാതിനല്‍കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)