ലണ്ടന്‍: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ചക്രക്കസേരയടക്കമുള്ള 22 വസ്തുക്കള്‍ വില്‍പനക്ക്. ഓണ്‍ലൈനിലാണ് ലേലത്തിന് വെച്ചിരിക്കുന്നത്. പ്രപഞ്ചോല്‍പത്തിയെ കുറിച്ച പ്രബന്ധം, ചില അവാര്‍ഡുകള്‍, ശാസ്ത്ര ലേഖനങ്ങളുടെ പ്രതികള്‍ എന്നിവയും ലേലത്തിനുണ്ട്.
കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് 22ാം വയസ്സില്‍ മാരകമായ രോഗം ബാധിച്ചതിനെ തുടര്‍ന്ന് തളര്‍ന്നശേഷം ഉപയോഗിച്ച വീല്‍ചെയറാണ്. 1965ല്‍ കാംബ്രിജ് സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ഹോക്കിങ്ങിന്റെ പിഎച്ച്ഡി പ്രബന്ധത്തിന്റെ ഒരു കോപ്പിയും വില്‍പനക്കുവെച്ചവയുടെ കൂട്ടത്തില്‍പ്പെടും.
ഇതിന് 195,000 ഡോളര്‍ വരെ (ഏകദേശം 1.43കോടി രൂപ) ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹോക്കിങ് ഉപയോഗിച്ച വീല്‍ചെയറുകളില്‍ ഒന്നുമാത്രമാണ് ലേലത്തിനുള്ളത്. ലേലത്തില്‍ ലഭിക്കുന്ന തുക ഹോക്കിങ്ങുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനക്കാണ് ലഭിക്കുക. ലേലം നടക്കുക ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 8 വരെയാണ്.
Discussion about this post