മാറഞ്ചേരിക്കാര്‍ക്ക് കൗതുകമായി കുമ്മിപ്പാലത്തെ ചിത്രങ്ങള്‍

medical exhibition,kerala,marancherry


പൊന്നാനി: മാറഞ്ചേരിയില്‍ നടക്കുന്ന മെഡിക്കല്‍ എക്‌സിബിഷന്‍ സ്റ്റാളുകളില്‍ കൗതുകവും അത്ഭുതവും വിതറുകയാണ് മാറഞ്ചേരി മാജിക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രാഫിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കുമ്മിപ്പാലത്തെ ചിത്രങ്ങള്‍ എന്ന ജൈവ വൈവിധ്യ ഫോട്ടോപ്രദര്‍ശ്ശനം. മാറഞ്ചേരി ആനക്കോളിനേയും നരണിപ്പുഴ കോള്‍പ്പടവിനേയും വേര്‍തിരിക്കുന്ന കേവലം മൂന്നര കിലോമീറ്റര്‍ മാത്രം നീളമുള്ള ബണ്ടാണ് കുമ്മിപ്പാലം-ആനക്കോള്‍ ബണ്ട്.

ഈ ബണ്ടിന്റെ മാറഞ്ചേരിയോട് ചേര്‍ന്ന് വരുന്ന വരുന്ന ഒന്നര കിലോമീറ്ററില്‍നിന്നുമാത്രം പകര്‍ത്തിയ നാനൂറോളം ചിത്രങ്ങളുമായാണ് മാറഞ്ചേരിയിലെ ഫോട്ടോഗ്രാഫി സ്‌കൂളായ ലൈറ്റ് മാജിക്കിലെ വിദ്യാര്‍ത്ഥികള്‍ എത്തിയത്. ഇതൊരു പ്രഫഷണല്‍ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍ അല്ല. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി പഠിക്കാന്‍ മാറഞ്ചേരിയിലേക്ക് വിരുന്നെത്തിയ അന്യ നാട്ടുകാര്‍ പ്രായോഗിക പരിശീലന പഠനത്തിന്റെ ഭാഗമായി കുമ്മിപ്പാലത്തേക്കുള്ള ദൈനംദിന പ്രഭാത-സായ്ഹ്ന യാത്രക്കിടയില്‍ പകര്‍ത്തിയ ഏതാനം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്.

 

കേവലം  ഒന്നരകിലോമീറ്റര്‍ നീളത്തില്‍ ഇത്രയും ജൈവവൈവിദ്യം പകര്‍ത്താന്‍കഴിഞ്ഞെങ്കില്‍ കോള്‍ നിലങ്ങളാല്‍ ചുറ്റപ്പെട്ട മാറഞ്ചേരിയുടെ ആകെ ജൈവവൈവിധ്യം എത്രയായിരിക്കും...?എന്ന ചോദ്യത്തോടെയാണ് പ്രദര്‍ശ്ശനം തുടങ്ങുന്നത്. 32 തരം പുല്‍ചാടികള്‍, 37തരം തുമ്പികള്‍, 40തരം പൂമ്പാറ്റകള്‍, 41 തരം എട്ടുകാലികള്‍, 54 തരം പരാദങ്ങള്‍, 50ല്‍ അധികം പക്ഷികള്‍ കാര്‍ഷിക ജൈവവൈവിധ്യം വെളിവാക്കുന്ന ചിത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വിദ്യാര്‍ത്ഥികളുടെ പ്രദര്‍ശ്ശനം, കേരളാ കോള്‍ റിസര്‍ച്ച് ആന്റ് റിസോഴ്‌സ് സെന്റെര്‍, കോള്‍ബേഡേഴ്‌സ് എന്നീ ഗ്രൂപ്പുകളുടെ സഹകരണത്തോടെയാണ് ഫോട്ടോപ്രദര്‍ശ്ശനം ഒരുക്കിയിരിക്കുന്നത്.

 

പ്രമുഖ ഡോക്യുമെന്റേഷന്‍ ഫോട്ടോ ജേര്‍ണലിസ്റ്റും, കേരളാ കോള്‍ റിസര്‍ച്ച് ആന്റ് റിസോഴ്‌സ് സെന്റര്‍ പ്രൊജക്ട് ഡയറക്ടറും ഫോട്ടോഗ്രാഫി അദ്ധ്യാപകനുമായ ജമാല്‍ പനമ്പാടാണ് ചിത്രങ്ങളുടെ ക്യുറേറ്റര്‍. ഒരുലക്ഷത്തോളം ചിത്രങ്ങള്‍ കുമ്മിപ്പാലത്തേത് മാത്രമായി ഇവരുടെ കയ്യിലുണ്ട്. അതില്‍ നിന്നും എളുപ്പത്തില്‍ കിട്ടുന്നതുംകണ്ടാല്‍ കൗതുകം ജനിപ്പിക്കുന്നതുമായ ഏതാനം ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശ്ശനത്തിനായി ഒരുക്കിയിരിക്കുന്നത്'.
കോള്‍നിലങ്ങളുടെ ജൈവീക പ്രാദാന്യം വെളിവാക്കുന്ന പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. അത്തരത്തില്‍ ജീവജാലങ്ങള്‍ പക്ഷികള്‍ ഉരകങ്ങള്‍ പ്രാണികള്‍ ഷട്പദങ്ങള്‍ എന്നിങ്ങനെ വേര്‍ത്തിരിച്ചുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഈ സംഘം.

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)