തന്റെ തലക്ക് 25 ലക്ഷം വിലയിട്ട് പോലീസ്;സ്വയം കീഴടങ്ങി രൂപ സ്വന്തമാക്കി മാവോയിസ്റ്റ് നേതാവ്

surrender,in police,gift,25 lakhs,maoist

റായ്പൂര്‍: പോലീസില്‍ കീഴടങ്ങിയതിന് സമ്മാനമായി മാവോയിസ്റ്റ് നേതാവിന് പോലീസ് 25 ലക്ഷം രൂപ കൊടുത്തു. 77 കേസുകളില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് കമലേഷ് കുമാര്‍ ഗഞ്ചുവിനാണ് 25 ലക്ഷം രൂപ ലഭിച്ചത്. ഗഞ്ചുവിന്റെ തലക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഈ രൂപയാണ് ഗഞ്ചുവിന് ലഭിച്ചത്.

വ്യാഴാഴ്ച ജാര്‍ഖണ്ഡിലെ ദല്‍തോങ്കഞ്ച് പൊലീസിലാണ് ഇയാള്‍ കീഴടങ്ങിയത്. ബിഹാര്‍,ജാര്‍ഖണ്ഡ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ സജീവ പ്രവര്‍ത്തനം നടത്തി വന്നിരുന്ന മാവോയിസ്റ്റ് നേതാവാണ് ഇയാള്‍.

കൂടാതെ കഴിഞ്ഞ മാര്‍ച്ചില്‍ കിസ്തരമില്‍ 9 സിഐആര്‍പിഎഫ് ജവാന്‍ന്മാരുടെ ജീവനെടുത്ത മൈന്‍ സ്‌ഫോടനത്തിലെ സൂത്രധാരനായ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് വെട്ടി രാമയും കീഴടങ്ങി. ഛത്തീസ്ഗഡിലെ ബസ്തറിലാണ് രാമ കീഴടങ്ങിയത്. റൈഫിളുമായിട്ടാണ് രാമ കീഴടങ്ങിയത്.

കമലേഷിന് എതിരെ ജാര്‍ഖണ്ഡിലെ ഗര്‍ഹ്വ ജില്ലയില്‍ 33കേസുകളും ലത്തേഹര്‍ ജില്ലയില്‍ 44 കേസുകളുമുണ്ടെന്ന്. 2017ജൂണിന് ശേഷം കീഴടങ്ങുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് കമലേഷ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)