മാരുതി ഫെബ്രുവരിയില്‍ മാത്രം വിറ്റഴിച്ചത് ഒന്നര ലക്ഷം കാറുകള്‍; കയറ്റുമതിയിലൂടെയും മികച്ച നേട്ടം

maruti suzuki, 1.5 lakh cars, february 2018, india, auto, business
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പ്പനയിലും കയറ്റുമതിയിലും റെക്കോര്‍ഡ് നേട്ടവുമായി കുതിപ്പ് തുടരുന്നു. ഫെബ്രുവരി മാസത്തില്‍ മാത്രം കാറുകളുടെ വില്‍പന 15 ശതമാനം വര്‍ധിച്ചു. മൊത്തം 149,824 കാറുകളാണ് കഴിഞ്ഞ മാസം വില്പന നടത്തിയത്. 2017 ഫെബ്രുവരി മാസത്തില്‍ 130,280 കാറുകളാണ് വിറ്റഴിച്ചത്. 11,924 കാറുകള്‍ ഫെബ്രുവരിയില്‍ കയറ്റുമതി ചെയ്തു. മുന്‍ വര്ഷത്തെയപേക്ഷിച്ചു കയറ്റുമതി 24.9 ശതമാനം ഉയര്‍ന്നു. ആള്‍ട്ടോ, വാഗണ്‍ ആര്‍ മോഡലുകളുടെ 33,789 യൂണിറ്റുകള്‍ ഒരു മാസത്തിനിടയില്‍ വില്പനയായി. സ്വിഫ്റ്റ്, എസ്റ്റിലോ, ഡിസയര്‍, ബെലേനോ എന്നിവയുടെ വില്‍പ്പനയാണ് മാരുതിക്ക് മികച്ച നേട്ടം നല്‍കിയത്. 65,213 കാറുകള്‍ ഈ വിഭാഗങ്ങളില്‍ വില്പനയായി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവയുടെ വില്പന 47,002 ആയിരുന്നു. യൂട്ടിലിറ്റി വിഭാഗത്തില്‍ ജിപ്‌സി, ഗ്രാന്‍ഡ് വിറ്റാര, എസ് ക്രോസ്, എര്‍ട്ടിഗ എന്നിവയുടെ വില്പന 13.8 ശതമാനം കൂടി. ആകെ 20,324 യൂണിറ്റുകള്‍ ഈ വിഭാഗത്തില്‍ വില്പന നടത്തി. എന്നാല്‍ ഓമ്‌നി, ഇക്കോ എന്നീ വാഹനങ്ങളുടെ വില്പനയില്‍ കുറവ് രേഖപ്പെടുത്തി. 12.5 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. 12,425 എണ്ണമാണ് വില്പനയായത്. സിയാസിന്റെ വില്പനയില്‍ 16.8 ശതമാനം കുറവ് രേഖപ്പെടുത്തി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)