കഥകളി ടച്ചില്‍ ഒരു കല്യാണ വീഡിയോ..! വൈറലായി യശ്വന്ത്- പഞ്ചമി മാംഗല്യം

stories,kerala,marriage video

കല്യാണ ആല്‍ബങ്ങളിലും വീഡിയോകളിലും ഏതൊക്കെ തരത്തില്‍ പുതുമ കൊണ്ടുവരാം എന്ന് ആലോചിക്കുകയാണ് യുവ ഫോട്ടോഗ്രാഫര്‍മാര്‍. ഇതിനുവേണ്ടി മത്സരമാണ് ഇന്ന് നലടക്കുന്നത്. വീഡിയോയില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ പലരും സാഹസികതയ്ക്കും മുതിരാറുണ്ട്. ന്യൂജെന്‍ ടച്ച് കൊടുക്കുകയാണ് ഇപ്പോഴത്തെ ട്രന്‍ഡ് എങ്കിലും പഴയകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള കല്യാണ വീഡിയോകളും ഉണ്ട്.

ഇതിനായി മനകളും പഴയ ശൈലിയിലുള്ള വീടുകളുമെല്ലാം ദമ്പതികളും സ്റ്റുഡിയോകളും തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ കോട്ടയം സ്വദേശിയായ രഘുരാജ് ഭാസിയെന്ന ഫോട്ടഗ്രാഫറും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സൈറ്റ് സ്റ്റുഡിയോയും ഇതിന്റെ അടുത്ത പടികൂടി കടന്നു.

കഥകളി നടനും പദം പാട്ടുകാരനുമായ യശ്വന്തിന്റേയും, പഞ്ചമിയുടെയും വിവാഹ ആല്‍ബത്തിലും വീഡിയോയിലുമാണ് ഈ വ്യത്യസ്ത എക്‌സൈറ്റ് രഘു കൊണ്ടുവന്നിരിക്കുന്നത്. യശ്വന്ത് പഞ്ചമിയെ കഥകളി വേഷം ധരിപ്പിക്കുന്നതും അതിലെ നിമിഷങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. ശരത് കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പോസ്റ്റ് വെഡ്ഡിംഗ് വീഡിയോയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സൂരജ് സുരേന്ദ്രനാണ്. രഘുവിന്റേതാണ് ആശയവും ചിത്രങ്ങളും. മനീഷ് പവിത്രനാണ് വീഡിയോ ദൃശ്യങ്ങള്‍ മിഴിവോടെ പകര്‍ത്തിയിരിക്കുന്നത്.

മുമ്പും വിവാഹ വീഡിയോ ചിത്രീകരണത്തിലെ വ്യത്യസ്തത കൊണ്ട് എക്‌സൈറ്റും രഘുവും അണിയറ പ്രവര്‍ത്തകരും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പഴയകാല ചലച്ചിത്രഗാനം പുനരാവിഷ്‌കരിച്ച് ഇവര്‍ ചെയ്ത വീഡിയോയും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)