മകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ചികിത്സയില്‍ കഴിയുന്ന പിതാവ്; ഒടുവില്‍ ആശുപത്രിയില്‍ തന്നെ മണ്ഡപമൊരുക്കി വിവാഹം; വാര്‍ത്തകളില്‍ നിറഞ്ഞ് ഈ വേറിട്ട കല്യാണം

marriage in hospital

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന്റെ ആഗ്രഹം സഫലമാക്കാന്‍ ആശുപത്രി തന്നെ വിവാഹമണ്ഡപമാക്കിയ വധുവും പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്ന വരനുമാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.

പാകിസ്താന്‍ സ്വദേശിനിയായ വധുവും ബംഗ്ലാദേശ് സ്വദേശിയായ വരനും തമ്മിലുള്ള വിവാഹമാണ് ജൂലൈ പതിനാറിന് കാനഡയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന വധുവിന്റെ പിതാവിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് യാത്രകളെല്ലാം അദ്ദേഹത്തിന് ഒഴിവാക്കേണ്ടി വന്നു.

എന്നാല്‍ മകളുടെ വിവാഹത്തിന് പങ്കെടുക്കണം എന്ന് പിതാവ് ആഗ്രഹം പറഞ്ഞപ്പോള്‍ ബന്ധുക്കള്‍ ഒന്നടങ്കം ആലോചിച്ചു, എന്തുകൊണ്ട് ആശുപത്രിയില്‍ തന്നെ വിവാഹമണ്ഡപമൊരുക്കി കൂടായെന്ന്. ഈ കാര്യത്തില്‍ തീരുമാനം സ്വീകരിച്ച ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു.

ഇവരുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിച്ച ആശുപത്രി അധികൃതര്‍ സമ്മതം അറിയിക്കുകയും ചെയ്തു. അങ്ങനെ ഇരു കുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍ വരന്‍ വധുവിന്റെ കഴുത്തില്‍ വരണമാല്യം അണിയിച്ചു. ദുബായിലെ ആസ്റ്റര്‍ ആശുപത്രിയില്‍വച്ചാണ് ഇരുവരും വിവാഹിതരായത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)