മറഡോണ; കാണാം ടോവിനോയിലെ നടനെയും നന്മ മരങ്ങളെ മാറ്റി നിര്‍ത്തുന്ന സിനിമ കാഴ്ചയും

maradona


നിധിന്‍ നാഥ് 3/5

മലയാളിക്ക് പരിചിതനമായ മറഡോണ കാല് കൊണ്ട് പന്ത് തട്ടുന്നവനാണെങ്കില്‍ വിഷ്ണു നാരായണന്റെ മറഡോണ കാല് കൊണ്ട് ആളുകളെ അടിക്കുന്ന ഒരു ?ഗുണ്ടയാണ്. മായാനദിയോട് നല്ല സാമ്യത്തോടെയാണ് മറഡോണയുടെ തുടക്കം. ഒരു ക്രൈമം സീനില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കവും പിന്നീട് തന്നെ പിന്‍തുടരുന്നവരില്‍ നിന്ന് ഓടി കൊണ്ടിരിക്കുന്ന കഥാപാത്രം. പക്ഷെ ആദ്യ മിനിറ്റുകള്‍ക്കപ്പുറത്തേക്ക് ആ സാമ്യമില്ല. മറഡോണ രക്ഷതേടിയെത്തുന്ന ബാം?ഗ്ലൂരിലെ ഫ്‌ലാറ്റില്‍ കുടുങ്ങി പോകുന്നതും തുടര്‍ന്ന് മറഡോണ(ടോവിനോ)യുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമാണ് സിനിമ.

മറഡോണയുടെ കഥാശൈലിയും മേക്കിന്റെ മികവുമെല്ലാം വിഷ്ണു നാരായണന്‍ എന്ന പുതുമുഖം മലയാള സിനിമയില്‍ തനിക്കൊരു ഇടമുണ്ടെന്ന് ഉറപ്പിക്കുന്നുണ്ട്. കൃഷ്ണ മൂര്‍ത്തിയുടെ തിരക്കഥയും അതിന്റെ പരിചരണവുമാണ് ആദ്യ പകുതിയിലെ മികവ്. പക്ഷെ ആദ്യ ഭാ?ഗത്ത് പുലര്‍ത്തിയ ആ മികവ് ഇന്റര്‍വലിനപ്പുറം ചോര്‍ന്ന് പോക്കുന്നുണ്ട്. നോണ്‍ ലീനിയര്‍ ആഖ്യാന ശൈലി പുലര്‍ത്തുന്ന സിനിമ പരിചരണത്തില്‍ നിന്ന് കൊമേഷ്യല്‍ സിനിമ ചേരുകവയിലേക്ക് നീങ്ങിയതാണ് രണ്ടാം പകുതിയലെ പോരായ്മ. പക്ഷെ വിഷ്ണുവിന്റെ സംവിധായക മികവിനൊപ്പം തന്നെ ദീപക് ഡീ മേനോന്റെ ഛ്യായ?ഗ്രഹണം എടുത്ത് പറയേണ്ടതാണ്.

മറഡോണയുടെ താളം ക്യാമറ വര്‍ക്കാണ്. സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്ന തലത്തിലേക്ക് ഉയരുന്നുണ്ട് ക്യാമറ. മറഡോയുടെ മാനസിക തലത്തിന് അനുസരിച്ചുള്ള ഷോട്ടുകളുടെ ഉപയോ?ഗവുമെല്ലാം ദീപകിന്റെ കൈയൊപ്പ് സിനിമയില്‍ പതിപ്പിക്കുന്നുണ്ട്. വൈഡ് ഷോട്ടുകള്‍ മനോഹരമാണ്. പ്രേക്ഷകനിലേക്ക് മറഡോണയുടെ ടെന്‍ഷനും ഭയവും പ്രതീക്ഷകളും കൃത്യമായി എത്തിക്കുന്നതില്‍ വലിയ പങ്ക് പശ്ചാത്തല സം?ഗീതവും നിര്‍വഹിക്കുന്നുണ്ട്. സുശീല്‍ ശ്യാമം തന്നെയാണ് ചിത്രത്തിന്റെ ?ഗാനങ്ങളും ഒരുക്കിയിട്ടുള്ളത്. വണ്‍ലൈനില്‍ ക്ലീഷേയാണെന്ന് തോന്നുമെങ്കിലും കാഴ്ചയുടെ പുതിയ ഇടമാണ് മറഡോണ സമാനിക്കുന്നത്.

കൃത്യമായി ഒരോ കഥാപാത്രങ്ങളുടെ ഡീറ്റെലിങ് സിനിമയിലുണ്ട്. പുതുമുഖ നടിയായ ശരണ്യയുടെ ആശ, ടിറ്റോ വില്‍സന്‍, ചെമ്പന്‍ വിനോദ്, ലിയോണ ലിഷോയ് എന്നിവരും തങ്ങളുടെ പ്രകടനം മികച്ചതാക്കിയിട്ടുണ്ട്. ആശയെന്ന പെണ്‍കുട്ടിയുടെ കഥാപാത്രം ശരണ്യ കൈയടക്കത്തോടെ ചെയ്തുവെങ്കില്‍ ചിലയിടതെങ്കിലും മറ്റുപലരെയും പകര്‍ത്താനുള്ള ശ്രമം പോലെ തോന്നി. നെ?ഗറ്റീവ് ഛായയുള്ള നായകനെ തേടുന്ന ചെമ്പന്‍ വിനോദിന്റെ കഥാപാത്രവും മികച്ചതായിരുന്നു. മലയാള സിനിമയുടെ പുതിയ കാല ഉദയത്തില്‍ ഒരിടം തന്റെതാണെന്ന് തെളിച്ച ചെമ്പന്‍ പക്ഷെ ടൈപ്പ് കാസ്റ്റ് ചെയ്‌പ്പെടുന്നതരത്തിലേക്കാണ് കഥാപാത്രത്തിന്റെ പോക്ക്. ചില മാനറിസങ്ങള്‍ കൊണ്ട് മറഡോണയില്‍ ഒരിടം ചെമ്പന്‍ നേടുന്നുണ്ട്.

ടോവിനോയാണ് യഥാര്‍ത്ഥില്‍ മറഡോണ. ഒരു പ്രൊട?ഗോണിസ്റ്റ് കഥാപാത്രമായി എത്തുന്ന ടോവിനോ സിനിമയുടെ ഉയരാവുകയാണ്. തന്റെ പ്രകടനമികവിനാല്‍ തന്നെ സിനിമ തന്റേതാക്കുന്നുമുണ്ട് ടോവിനോ. മാത്തന്റെ നിഴലായി പോക്കാനുള്ള സാധ്യതകള്‍ നിറഞ്ഞ് നില്‍ക്കുന്ന മറഡോണയെ അതില്‍ നിന്ന് മോചിപ്പിക്കുന്നത് നടന്‍ എന്ന നിലയിലുള്ള ടോവിനോയുടെ പ്രകടനമാണ്. ടോവിനോയെന്ന നടന്റെ റേഞ്ച് ആളക്കാന്‍ കഴിയുന്ന തലത്തിലേക്ക് ചിലയിടത്തെ പ്രകടനം ഉയരുന്നുണ്ട്. സിനിമയുടെ ആദ്യ പകുതിയില്‍ ഒരു ചെറിയ കുട്ടിയോട് നാ?ഗവലിയെന്ന മണിചിത്രതാഴിലെ കഥാപാത്രത്തിന്റെ സംഭാഷണം പറയാന്‍ പറയുന്ന രം?ഗം ഇതിന്റെ ഒരു ഉദാഹരമാണ്. വിവിധ തലങ്ങളിലേക്ക് നിഷ്പ്രയാസം മാറുന്ന നടന്‍ എന്ന നിലയിലേക്ക് അദ്ദേഹം വളര്‍ന്നിരിക്കുന്നു. പക്ഷെ ഭാവില്‍ ടോവിനോ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി

ഒരേ തരം കഥാപാത്രങ്ങളില്‍ നിന്ന് മോചനമുണ്ടാവോയെന്നതാണ്. സമീപക്കാലത്ത് തമിഴില്‍ വിജയ് സേതുപതി നേരിട്ട അതേ പ്രതിസന്ധിയാണ് കഥാപാത്ര തെരഞ്ഞെടുപ്പില്‍ മാറ്റം നടത്തിയിലെങ്കില്‍ ടോവിനോയെയും കാത്തിരിക്കുന്നത്. മലയാള സിനിമ വ്യവസായത്തിന്റെ പ്രശ്‌നം വിജയം കണ്ട ശൈലി പിന്നിട് തുടരെ തുടരെ പിന്‍തുടരുകയെന്നതാണ്. നിലവില്‍ മലയാളത്തില്‍ പൃഥ്വിരാജ് കഥാപാത്രങ്ങള്‍ തന്റെ മുന്‍ക്കാല കഥാപാത്രങ്ങള്‍ എവിടെയെങ്കിലുമൊക്കെ എല്ലാ സിനിമയിലും അടയാളപ്പെടുത്തുന്നുണ്ട്. ഇത് തന്നെയാണ് മറഡോണയും ടോവിനോയെ ഓര്‍മിപ്പിക്കുന്നത്. മായാനദിയും ?ഗപ്പിയുമെല്ലാം ചിലയിടത് അതിന്റെ കഥാപശ്ചാത്തലത്തില്‍ നിന്ന് വിഭിനമായിട്ടും വന്ന് പോകുന്നുണ്ട്.

മറഡോണ കൈയടി അര്‍ഹിക്കുന്നത് നന്മ മരങ്ങളാണ് മലയാളത്തിലെ നായകന്മാരെന്ന പാത്ര നിര്‍മിതിയെ പൊളിച്ചടക്കുന്നതിലാണ്. തന്റെ കാമുകിയോട് ഞാന്‍ ഒരു ക്രിമിനലാണെന്ന് പറയാന്‍ തക്ക ദൈര്യം കാണിച്ച മറഡോണയെയാണ് ഈ സിനിമ സമ്മാനിക്കുന്നത്. നായിക കഥാപാത്രത്തിനെ അവളുടെ വെക്തിത്വം ചോരാതെ അടയാളപ്പെടുത്തുന്നുമുണ്ട്. ആദ്യ പകുതിയിലെ ഇങ്ങനെയുള്ള വാര്‍പ്പ് മാതൃകകളെ പൊളിക്കുന്ന സിനിമ പക്ഷെ രണ്ടാം പകുതിയില്‍ സ്വീകരിക്കുന്ന സമരസപ്പെടുന്ന നിലപാടുകളില്‍ വലിയ നിരാശ തോന്നി.

ഒരു പക്ഷെ മലയാള സിനിമ സമൂഹം എങ്ങനെയാണ് ഈ സിനിമയെ സ്വീകരിക്കുകയെന്ന ഭയത്തെ മുന്‍നിര്‍ത്തിയായിരിക്കണം ഇങ്ങനെയൊരു നീക്കം. സംവിധായകന്‍ വിഷ്ണു സിനിമയെ പരിചയപ്പെടുത്തിയത് തന്നെ ഫീല്‍ ?ഗുഡ് സിനിമയെന്നാണ്. പണ്ട് ദിലീപിന്റെ കോമഡിയെന്ന് അവകാശപ്പെടുന്ന സ്ത്രീവിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോ?ഗങ്ങളുമാണ് സ്വീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അത് ഫീല്‍ ?ഗുഡ് ബാനറാണ്. ഇതിനാലാവണം മറോഡണയിലെ ക്രിമിനല്‍ മരിക്കുകയും നല്ലവന്‍ ജനിക്കുന്നിടത് സിനിമ അവസാനിക്കുന്നത്. ഇങ്ങനെയുള്ള ചില സമരസപ്പെടലുകള്‍ നീക്കി വെച്ചാല്‍ വിഷ്ണുവിന്റെ ആദ്യ സിനിമ ഇടപെടലില്‍ കഥാപാത്രമായ മറഡോണ പറയും പോലെ തന്നെ പൊളിയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)