പാഞ്ഞടുക്കുന്ന കൊമ്പനു മുന്നില്‍ ധൈര്യം മാത്രം മുതല്‍കൂട്ടാക്കി യുവാവ്: അവസാനം ആന അടിയറവ് പറഞ്ഞു: വീഡിയോ വൈറല്‍

പാഞ്ഞടുക്കുന്ന കൊമ്പന് മുന്നില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്ന യുവാവ്. തന്റെ വേലയൊന്നും ഇവിടെ ചിലവാകില്ലെന്ന് ബോധ്യമായതോടെ മുട്ടുമടക്കി ആ ശ്രമത്തില്‍ നിന്നും പിന്മാറുന്ന ആന കൊമ്പന്‍. ചില മോഹന്‍ലാല്‍ സിനിമകളില്‍ കണ്ട് പരിചയിച്ച രംഗമാണിത്. എന്നാല്‍ സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും ഇത്തരം കൊമ്പന്‍മാരെ ഒരൊറ്റ നോട്ടം കൊണ്ട് വരുതിയിലാക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് അലന്‍ മക്‌സ്മിത്ത് എന്ന ട്രാവല്‍ ഗൈഡ്. ദക്ഷിണാഫ്രിക്കയിലെ ക്രുഗെര്‍ ദേശീയ ഉദ്യാനത്തിലാണ് ഏവരെയും ഞെട്ടിച്ച ആ സംഭവം അരങ്ങേറിയത്. കാടിന്റെ വന്യതയിലൂടെ സൈ്വര്യവിഹാരം നടത്തിയിരുന്ന ആഫ്രിക്കന്‍ ആനയുടെ മുമ്പില്‍ അലന്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ മുന്നില്‍ തലയെടുപ്പോടെ സധൈര്യം നില്‍ക്കുന്ന അലനെ കണ്ടതും ആനയുടെ പിടിവിടുകയായിരുന്നു. കുറച്ച് നിമിഷം സൗമ്യനായി നിന്ന ആന സര്‍വ്വശക്തിയും സംഭരിച്ച് പാഞ്ഞടുത്തു. എന്നാല്‍ എത്ര കൊമ്പുകുലുക്കിയിട്ടും നിന്നിടത്ത് നിന്നും ഒരടി പോലും അനങ്ങാത്ത അലന്റെ മനോധൈര്യത്തിന് മുന്നില്‍ ആഫ്രിക്കന്‍ കൊമ്പന്റെ ശക്തി ചോര്‍ന്ന് പോവുകയായിരുന്നു. ആനയുടെ നേര്‍ക്ക് തന്നെ തീക്ഷണമായി നോക്കി നില്‍ക്കുന്ന അലന്‍ വീണ്ടും വീണ്ടും കൊമ്പനെ വെല്ലുവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി കാടിന്റെ ഉള്ള് തൊട്ടറിഞ്ഞ തനിക്ക് ശാന്തവും ഏകാഗ്രവുമായ മനസുകൊണ്ട് ഏത് വന്യജീവിയെയും വരുതിയിലാക്കാന്‍ സാധിക്കുമെന്നാണ് അലന്‍ മക്‌സ്മിത്ത് പറയുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)