വെട്ടി പരുക്കേല്‍പ്പിച്ചയാളോട് അടങ്ങാത്ത പക: ഒരു വര്‍ഷം പിന്നിട്ട്, അതേ ദിവസം പ്രതികാരം ചെയ്യാന്‍ പോയ യുവാവിന് ആളെ കണ്ടുകിട്ടിയില്ല: ഒടുവില്‍ ചെയ്തത് ഇതാണ്‌

crime

വെട്ടിപരുക്കേല്‍പ്പിച്ചയാളോട് പ്രതികാരം ചെയ്യാന്‍ ഒരു വര്‍ഷം കഴിഞ്ഞ് അതേ ദിവസം പ്രതിയുടെ വീട്ടിലെത്തി യുവാവ്. കത്തിയുമായി എത്തിയ ഇയാള്‍ തന്നെ ആക്രമിച്ച വ്യക്തിയെ കാണാതെ വന്നതോടെ പ്രതിയുടെ ഭാര്യ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. കര്‍ണ്ണാടക പുത്തൂര്‍ ചാര്‍വാഗിലെ നവീന്‍ എന്ന പുരുഷോത്തമനാണ് മാനഭംഗ ശ്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് പേരാലിലെ വാടക വീട്ടില്‍ കത്തിയുമായി എത്തിയ പുരുഷോത്തനമന്‍ തന്നെ വെട്ടിപരുക്കേല്‍പ്പിച്ചയാളെ തിരഞ്ഞെങ്കിലും അയാള്‍ സ്ഥലത്തില്ലായിരുന്നു. തുടര്‍ന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതിയുടെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൈക്ക് കടന്നു പിടിച്ചതും ഇവര്‍ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി.

തുടര്‍ന്ന് പോലീസ് എത്തി പുരുഷോത്തമനെ അറസ്റ്റ് ചെയ്തു. 2017 ജൂണ്‍ 21നാണ് യുവതിയുടെ ഭര്‍ത്താവും, സുഹൃത്തുക്കളും ചേര്‍ന്ന് പുരുഷോത്തമനെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതികാരമണ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അതേ ദിവസം ഈ കൃത്യം ചെയ്യാന്‍ നവീനെന്ന പുരുഷോത്തമനെ പ്രേരിപ്പിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)