മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ അരുന്ധതി റോയിയും

ഇത്തവണയും ബുക്കര്‍ പ്രൈസ് അരുന്ധതിക്കോ? ഇതാണ് ഇപ്പോള്‍ സാഹിത്യ ലോകത്ത് ഉയരുന്ന ചര്‍ച്ച. 2017ലെ മാന്‍ ബുക്കര്‍ പ്രൈസ് അരുന്ധതി റോയിയുടെ പുതിയ നോവല്‍ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ് നേടുമോ എന്ന ആകാംക്ഷയിലാണ് വായനപ്രിയര്‍. ബുക്കര്‍ പുരസ്‌കാരത്തിനു പരിഗണിക്കുന്ന പുസ്തകങ്ങളുടെ ആദ്യ പട്ടികയില്‍ ദ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഉള്‍പ്പെട്ടിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. പതിമൂന്ന് പുസ്തകങ്ങളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒക്ടോബര്‍ ഒന്ന് 2016 നും സെപ്തംബര്‍ മുപ്പത് 2017നും ഇടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഇത്തരത്തില് എത്തിയ 144 പുസ്തകങ്ങളില്‍ നിന്നാണ് പതിമൂന്ന് പുസ്തകങ്ങള്‍ അടങ്ങിയ ആദ്യ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പാകിസ്താന്‍ വംശജരായ രണ്ട് എഴുത്തുകാരുടെയും കാമില ഷാംസിയുടെയും മൊഹ്‌സിന് ഹമിദിന്റെയും പുസ്തകങ്ങള് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചുരുക്കപ്പട്ടിക സെപ്തംബര്‍ പതിമൂന്നിനും വിജയിയെ ഒക്ടോബര്‍ പതിനേഴിനും പ്രഖ്യാപിക്കും. അമ്പതിനായിരം പൗണ്ടാ(ഏകദേശം 4214007 രൂപ)ണ് സമ്മാനത്തുക. അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് 1997ല് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ പുസ്തകമായ ദ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങിയത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)