ജയം രവിക്ക് വില്ലനായി മമ്മൂട്ടി

entertainment,mammooty,jayam ravi,movie

മോഹന്‍രാജ സംവിധാനം ചെയ്ത് ജയം രവി,അരവിന്ദ് സ്വാമി,നയന്‍താര എന്നിവര്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രമായിരുന്നു തനി ഒരുവന്‍. 2015 ല്‍ ഹിറ്റായ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംവിധായകന്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ആക്ഷന്‍ ത്രില്ലറായ തനി ഒരുവനില്‍ അരവിന്ദ് സ്വാമി അവതരിപ്പിച്ച വില്ലന്‍ വേഷമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ചിത്രത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നുമില്ലായിരുന്നു.

എന്നാലിപ്പോള്‍ ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ചില തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ മധുരരാജയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)