കുഞ്ഞിക്കയുടെ വണ്ടി എടുത്ത് പറന്ന ചുള്ളനെ കണ്ട് ആവേശത്തില്‍ ആരാധകര്‍; ദുല്‍ഖറിനെ വെല്ലുന്ന സ്‌റ്റൈലില്‍ മമ്മുക്കയുടെ ബൈക്ക് റൈഡ്

mammootty,bike ride

മലയാളത്തിന്റെ താരരാജാക്കന്‍മാരുടെ വാഹനങ്ങളോടുള്ള കമ്പം ആരാധകര്‍ക്കിടയില്‍ എപ്പോഴും ചൂടന്‍ സംസാരവിഷയമാണ്. താരങ്ങള്‍ സ്വന്തമാക്കുന്ന പുതിയ വാഹനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മെഗാതാരം മമ്മൂട്ടി മകന്‍ ദുല്‍ഖറിന്റെ ബൈക്ക് ഓടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മമ്മുക്കയ്ക്ക് കാറുകളോടാണ് പ്രിയമെങ്കിലും ദുല്‍ഖര്‍ സല്‍മാന്റെ ബൈക്കുമായി പറന്നുനടക്കുന്ന ചുള്ളനെ കണ്ട് മമ്മൂട്ടി ആരാധകരും ദുല്‍ഖര്‍ ആരാധകരും ഒരു പോലെ ആവേശത്തിലാണ്. ട്രയംഫും, ബി.എം.ഡബ്ല്യുവും തുടങ്ങി നിരവധി ബൈക്കുകളുണ്ട് കുഞ്ഞിക്കയുടെ ഗാരേജില്‍. എന്നാല്‍ മകനെ വെല്ലുന്ന സ്‌റ്റൈലില്‍ മമ്മുക്ക ഓടിച്ചത് ലോകത്തിലെ ഏറ്റവും മികച്ച അഡ്വഞ്ചര്‍ ബൈക്കുകളിലൊന്നായ ബി.എം.ഡബ്ല്യു ആര്‍ 1200 ജി.എസാണ് .

 

ക്രൂയിസര്‍ ബൈക്ക് പ്രേമികളുടെ എക്കാലത്തെയും ഇഷ്ട മോഡലാണ് ആര്‍ 1200 ജി.എസ്. 1170 സി.സി എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 7750 ആര്‍പിഎമ്മില്‍ 125 ബിഎച്ച്പി കരുത്താണ് എന്‍ജിന്‍ നല്‍കുക. 6500 ആര്‍.പി.എമ്മില്‍ 125 എന്‍.എം ടോര്‍ക്കും നല്‍കും. ഏകദേശം 18.90 ലക്ഷമാണ് ബൈക്കിന്റെ വില.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)