കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഇപ്പോഴാണ്; ട്രോളന്‍മ്മാര്‍ക്കെതിരെ ആഞടിച്ച് മല്ലിക സുകുമാരന്‍

movie, malayalam,mallika sukumaran,troll

സോഷ്യല്‍മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയാകാത്ത സെലിബ്രിറ്റികള്‍ വളരെ കുറവാണ്. ഇന്ന് ഞാന്‍ നാളെ നീ എന്ന രീതിയിലാണ് ട്രോളുകള്‍ക്ക് ആളുകള്‍ ഇരകളാവുന്നത്. അത്തരത്തില്‍ ട്രോളുകള്‍ക്ക് ഇരയായിട്ടുള്ള വ്യക്തിയാണ് നടി മല്ലിക സുകുമാരന്‍. വീട്ടിലെ വാഹനങ്ങളെ വിഷയമാക്കി ഒരു ചാനല്‍ നടത്തിയ പ്രോഗ്രാമില്‍ മല്ലിക നടത്തിയ ചില പരാമര്‍ശങ്ങളാണ് ട്രോളന്മാര്‍ എടുത്തുപയോഗിച്ചത്. ഇതിനു പിന്നാലെ പ്രളയസമയത്ത് ചെമ്പില്‍ കയറി മല്ലിക യാത്ര ചെയ്തതിനെയും ആളുകള്‍ ട്രോളി.

തന്നെക്കുറിച്ചുള്ള ട്രോളിനെപ്പററിയുള്ള അഭിപ്രായമാണ് ഇപ്പോള്‍ മല്ലിക വ്യക്തമാക്കിയിരിക്കുന്നത്.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം വ്യക്തമാക്കിയത്.സോഷ്യല്‍മീഡിയയില്‍ വരുന്ന ഭൂരിഭാഗം ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നാണ് താരം പറയുന്നത്.

ഞാന്‍ കഴിവതും ഇതിനൊന്നും പ്രതികരിക്കാന്‍ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അതുമല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്. അമ്മയെ തല്ലിയാലും മലയാളികള്‍ക്ക് രണ്ടു പക്ഷമുണ്ട്. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ രാജുവിന്റെ നേര്‍ക്കായിരുന്നു ആക്രമണം. സ്വന്തം വീട്ടിലെ ആരെയെങ്കിലുമാണ് ഇതുപോലെ ട്രോളുന്നത് എങ്കില്‍ എത്രപേര്‍ക്ക് ഇത് സഹിക്കാനാവും.

താന്തോന്നി,അഹങ്കാരി, എന്നിങ്ങനെയായിരുന്നു രാജുവിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാലം ഇവരെക്കൊണ്ട് തന്നെ അതൊക്കെ മാറ്റിപ്പറയിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ആക്രമണം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ്സ് തുറന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)