ഈ മാസം ആദ്യവാരമായിരുന്നു നടിയും അവതാരികയുമായ പേളി മാണിയും ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരായത്. മെയ് 4 ന് ക്രിസ്ത്യന്‍ രീതിയിലും മെയ് 8ന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിന്റെയും, വിവാഹ സത്ക്കാരത്തിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ പുതുപ്പെണ്ണ് ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിന്റെ നാട്ടിലാണ്. നാടന്‍ പെണ്ണായി തോട്ടത്തില്‍ പണിയെടുത്തും, കുട്ടികള്‍ക്കൊപ്പം കാരംസ് കളിച്ചും, അമ്പലത്തില്‍ കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുത്തുമൊക്കെ തനി നാട്ടിന്‍പുറത്തുകാരിയായി ജീവിതം ആസ്വദിക്കുകയാണ് പേളി.
ഇതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശ്രീനിഷ് അരവിന്ദാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറികളാക്കി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലായത്.