വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ട നായകനായ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് തന്നെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന നസ്രിയയുടെ വിവാഹം കഴിഞ്ഞിട്ട് ആഗസ്റ്റ് മാസം 19 ആവുമ്പോള്‍ അഞ്ചു വര്‍ഷം ആവുകയാണ്. എന്നാല്‍ ആ വിവാഹം നടക്കാന്‍ കാരണം ഞാനാണ് എന്ന അവകാശവാദം നടത്തിയിരിക്കുകയാണ് നിത്യാമേനോന്. കൈരളി ടിവി യിലെ ജെബി ജങ്ഷന് പരിപാടിക്കിടെ ആണ് നിത്യാമേനോന് രസകരമായി ഈ കാര്യം സ്ഥാപിച്ചെടുക്കുന്നത്.
ഫഹദും നസ്രിയയും നായിക നായകന്മാരായി അഭിനയിച്ച അഞ്ജലി മേനോന്റെ ബാഗ്ലൂര് ഡെയ്സില്‍ നതാഷ എന്ന അതിഥി വേഷത്തിലാണ് നിത്യ അഭിനയിച്ചത്. എന്നാല്‍ ആദ്യം പ്രധാന കഥാപാത്രമായ ദിവ്യക്കു വേണ്ടിയായിരുന്നു അഞ്ജലി മേനോന് നിത്യയെ ക്ഷണിച്ചത് . മറ്റു ചില ചിത്രങ്ങളുടെ തിരക്കില്‍പ്പെട്ട് നിത്യക്ക് ആ വേഷം ചെയ്യാനായില്ല.
അതുകൊണ്ടാണ് നസ്രിയ പിന്നീട് ആ പ്രധാന വേഷം ചെയ്തതെന്ന് നിത്യ ജെബി ജംഗ്ഷനില്‍ പറഞ്ഞു.’ബാഗ്ലൂര് ഡെയ്സ് സിനിമയുടെ ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും. അവരുടെ വിവാഹത്തിന് കാരണമായത് അപ്പോള്‍ ഞാനല്ലേ എന്ന് നിത്യാമേനോന് ചോദിക്കുന്നു. രണ്ടുപേര്‍ക്കും അതോര്‍മ്മ വേണമെന്നും നിത്യ ഫഹദിനോടും നസ്രിയയോടും ആയി പറഞ്ഞതും ചിരിപടര്‍ത്തി. വളരെ തമാശയായി നിത്യാമേനോന് പറഞ്ഞ ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Discussion about this post