ക്രിസ്തുവിന്റെ ജന്മദിനത്തില് നടനും സംവിധായകനുമായ ലാലിന്റെ കുടുംബത്തിലേക്ക് പുതിയൊരാള് എത്തിയിരിക്കുകയാണ്. മകള്‍ മോണിക്ക അമ്മയായി. അലനാണ് മോണിക്കയുടെ ഭര്‍ത്താവ്. മോണിക്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മോണിക്ക-അലന് ദമ്പതികള്‍ക്ക് ആണ്‍കുട്ടിയാണ് പിറന്നിരിക്കുന്നത്. ഈപ്പന് ആന്റണി അലന് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. അലനാണ് ഇന്‍സ്റ്റഗ്രാമിലൂടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യത കിട്ടിയിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു മോണിക്കയുടേയും അലന്റെയും വിവാഹം.
Discussion about this post