കൊച്ചി : 2021ലെ ഓടക്കുഴല്‍ അവാര്‍ഡിന് സാറാ ജോസഫ് അര്‍ഹയായി. ‘ബുധിനി’ എന്ന നോവലിനാണ് അവാര്‍ഡ്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 44ാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് ഡോ.എം ലീലാവതി സമര്‍പ്പിക്കും.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവലാണ് ‘ബുധിനി’. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന് ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്.1968 മുതല്‍ നല്കി വരുന്ന അവാര്‍ഡ് കഴിഞ്ഞ രണ്ട് വര്‍ഷവും മുടങ്ങിയിരുന്നു.
Discussion about this post