കൊച്ചി: വണ്ടി ഓടിക്കുമ്പോള്‍ ഫോണില്‍ മെസേജ് അയച്ചുവെന്ന പ്രചാരണത്തിന് വിശദീകരണവുമായി നടന് ദുല്‍ഖര്‍ സല്മാന്. ട്രക്കിന് മുകളില്‍ കാര്‍ വച്ചുള്ള സിനിമാ ചിത്രീകരിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചതെന്ന് ദുല്‍ഖര്‍ വിശദീകരിച്ചു.
ദുല്‍ഖര്‍ സ്റ്റിയറിംഗില്‍ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലെ നായികയായ സോനം കപൂറാണ് ട്വീറ്റ് ചെയ്തത്.
We agree with you @sonamakapoor ! Quite a ‘weirdo’ to try such stunts while driving and putting the lives of fellow drivers at risk too! We don’t quite approve of these even in ‘reel’ life. #NotDone pic.twitter.com/WWoDz16hKj
— Mumbai Police (@MumbaiPolice) 14 December 2018
മുംബൈ പോലീസ് ഇത് ട്വീറ്റ് ചെയ്യുകയും റോഡിലെ മറ്റുള്ളവരുടെ ജീവന് അപകടത്തില്‍പ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ദുല്‍ഖര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കാര്യങ്ങളറിയാതെയാണ് മുംബൈ പോലീസ് പ്രതികരിച്ചതെന്നും ദുല്‍ഖര്‍ ആരോപിച്ചു.
— dulquer salmaan (@dulQuer) 14 December 2018
Discussion about this post