60 ലക്ഷത്തിന്റെ റാംഗ്ലര്‍ അണ്‍ലിമിറ്റിഡ് എഡിഷന്‍ ജീപ്പ് സ്വന്തമാക്കി മലയാളി താരം

auto,joju,bike,car,jeep,actor

ഐക്കണിക്ക് വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്റെ റാംഗ്ലര്‍ അണ്‍ലിമിറ്റിഡ് എഡിഷന്‍ സ്വന്തമാക്കി മലയാളി താരം. പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, രാജാധിരാജ, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനും നിര്‍മ്മാതാവുമായ ജോജു ജോര്‍ജ്ജാണ് ഈ ജീപ്പ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് ജോജു ഈ ജീപ്പ് സ്വന്തമാക്കിയത്.

3.6 ലീറ്റര്‍ വി6 എന്‍ജിനാണ് റാംഗ്ലറിനുള്ളത്. 6350 ആര്‍പിഎമ്മില്‍ 284 പിഎസ് കരുത്തും 4300 ആര്‍പിഎമ്മില്‍ 347 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. നാലു വീല്‍ ഡ്രൈവ് മോഡാണ് വാഹനത്തില്‍. ഏകദേശം 58.74 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ജോജു സ്വന്തമാക്കിയ ഈ റാംഗ്ലര്‍ മലയാള സിനിമാലോകത്തെ ആദ്യത്തേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)