മഹീന്ദ്ര പ്രേമികള്‍ക്ക് ദു:ഖവാര്‍ത്ത; വിപണിയില്‍ മികവ് പോരാ നുവോസ്‌പോര്‍ടിനെ കമ്പനി പിന്‍വലിക്കുന്നു

maheendra,auto,india

വാഹന വിപണിയില്‍ ഇന്ത്യാരാജ്യത്ത് മുന്‍പന്തിയിലാണ് മഹീന്ദ്രയുടെ സ്ഥാനം. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ വാഹനപ്രേമികളെ സങ്കടപ്പെടുത്തുന്നതാണ്.മോശം വില്‍പനയെ തുടര്‍ന്ന് കോമ്പാക്ട് എസ്‌യുവി നുവോസ്‌പോര്‍ടിനെ പിന്‍വലിച്ചിരിക്കുകയാണ് മഹീന്ദ്രകഴിഞ്ഞ ആറുമാസത്തിനിടെ വളരെ കുറഞ്ഞ വില്‍പനയാണ് മഹീന്ദ്ര നുവോസ്‌പോര്‍ട് കാഴ്ചവെച്ചത്. എസ്യുവി അവതരിച്ച കാലംതൊട്ടു ഇതുതന്നെയാണ് അവസ്ഥ. ആദ്യകാലങ്ങളില്‍ പ്രതിമാസം മുന്നൂറു യൂണിറ്റ് വില്‍പന വരെ നുവോസ്‌പോര്‍ട് നേടിയെങ്കിലും ക്രമേണ അതും ഇല്ലാതായി.

Image result for MAHINDRA NUVOSPORT

രണ്ടു വര്‍ഷം മുമ്പ് മഹീന്ദ്ര ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ട് വിപണിയില്‍ എത്തിയത്. അതേസമയം, കഴിഞ്ഞ ഏതാനും മാസമായി എസ്യുവിയുടെ ഉത്പാദനം കമ്പനി നിര്‍ത്തിവെച്ചതായാണ് വിവരം. മെയ് മാസം ഒരൊറ്റ നുവോസ്‌പോര്‍ട് പോലും ഡീലര്‍ഷിപ്പുകളില്‍ എത്തിയില്ല. മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകളും സ്വീകരിക്കുന്നില്ല.

Related image

മഹീന്ദ്രയുടെ വെരീറ്റോ സെഡാന്‍, വെരീറ്റോ വൈബ് നോച്ച്ബാക്ക്, സൈലോ എംപിവി തുടങ്ങിയ മോഡലുകള്‍ മോശം വില്‍പ്പനയെ തുടര്‍ന്ന് പിന്‍വലിക്കുകയാണെന്ന വാര്‍ത്ത ഫെബ്രുവരിയില്‍ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു മോഡല്‍ കൂടി വിപണിയില്‍ നിന്ന് പിന്‍വലിയുന്നത്.

Image result for MAHINDRA NUVOSPORT

 

TUV 300ന്റെ പ്രചാരമാണ് നുവോസ്‌പോര്‍ടിന് അടിതെറ്റാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)