സാധാരണക്കാര്‍ക്ക് ആശ്വാസമായി..! മുച്ചക്ര വാഹനഗണത്തില്‍ പുതിയ പരീക്ഷണവുമായി മഹീന്ദ്ര...

auto,maheendra,electric auto,treo

വാഹനകമ്പനികളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന കമ്പനിയാണ് മഹീന്ദ്ര. വാഹനങഅങളില്‍ പുതുമ കൊണ്ടുവരുക എന്നത് എന്നും മഹീന്ദ്രയുടെ പ്രത്യേകതയാണ്. ഇപ്പേള്‍ ഇതാ മുച്ചക്ര വാഹനഗണത്തില്‍ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇലക്ട്രിക് വാഹനമാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

Image result for mahindra treo

2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ട്രിയോ ഇലക്ട്രിക് ത്രീവീലര്‍ ഡല്‍ഹിയില്‍ നടന്ന 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റില്‍ മഹീന്ദ്ര അവതരിപ്പിച്ചു.

ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുന്നത്. ഇവ രണ്ടും ഉ+3,ഉ+4 സീറ്റര്‍ പതിപ്പില്‍ ലഭ്യമാകും. മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈട് നില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമാണ് ട്രിയോയിലെ പുതിയ ലിഥിയം അയോണ്‍ ബാറ്ററി. എന്നാല്‍ വാഹനത്തിന്റെ പവറും ബാറ്ററി കപ്പാസിറ്റിയും അടക്കമുള്ള കൂടുതല്‍ മെക്കാനിക്കല്‍ ഫീച്ചേഴ്സ് കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.

Related image

ത്രീവീലര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വരുമാനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഇലക്ട്രിക് ത്രീവീലര്‍ സഹായിക്കുമെന്ന് ഗ്ലോബല്‍ സമ്മിറ്റില്‍ മഹീന്ദ്ര ഇലക്ട്രിക് സി ഇ ഒ മഹേഷ്ബാബു വ്യക്തമാക്കി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)