മാതൃകയായി നവദമ്പതികള്‍: അഭയിന്റേയും പ്രീതിയുടേയും പ്രണയവിവാഹം കൈത്താങ്ങായത് കടക്കെണി മൂലം ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്

thiruvanchoor radhakrishan,vm sudheeran, ???????????? ????????????, ???? ????????, ????????
ഭോപാല്‍: വിവാഹം ആര്‍ഭാട പൂര്‍വ്വം നടത്താനുള്ള പണം ഉപയോഗിച്ച് കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നവദമ്പതികള്‍. മദ്ധ്യപ്രദേശിലെ അഭയിന്റേയും പ്രീതിയുടേയും പ്രണയം സഫലമായത് മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയപ്പോഴാണ്. ലക്ഷങ്ങള്‍ പൊടിച്ചുകൊണ്ടുള്ള വിവാഹം ഒഴിവാക്കി ആ പണം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു നല്‍കി ഒരു ഉത്തരേന്ത്യന്‍ മാതൃക തന്നെയാണ് ഇരുവരും സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവാഹങ്ങള്‍ ആഢംബരത്തിന്റെ പേരില്‍ പ്രശസ്തമാണ്. സ്ത്രീധനം, വിവാഹചടങ്ങുകള്‍ തുടങ്ങിയ ആചാരങ്ങള്‍ പണം പൊടിപൊടിക്കുന്നവയാണ്. പത്തുലക്ഷം മുതല്‍ മുകളിലേക്കുയരുന്ന വിവാഹ ചെലവുകള്‍ വഹിക്കാന്‍ കുടുംബത്തിന്റെ സ്റ്റാറ്റസ് നോക്കി ഓരോരുത്തരും ബാധ്യസ്ഥരാണെന്നുമാണ് പറഞ്ഞു വച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം യാഥാസ്ഥിതികമായ എല്ലാ കാഴ്ച്ചപ്പാടുകളേയും തകര്‍ത്തെറിഞ്ഞുകൊണ്ട് വിവാഹത്തിലെ ധൂര്‍ത്തിനായി മാറ്റി വച്ചിരുന്ന പണം അശരണരായ പത്തു കുടുംബങ്ങളുടെ കണ്ണീരൊപ്പാനായി മാറ്റി വച്ച് അഭയ് ദേവരെയും പ്രീതി കുമ്പാരെയും വരും തലമുറക്ക് കാണിച്ചു തന്നിരിക്കുന്നത് നന്മയുടെ പാതയാണ്. യുപിഎസ്ഇ പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴുള്ള പരിചയമാണ് മധ്യപ്രദേശ് സ്വദേശികളായ അഭയിനെയും പ്രീതിയെയും പ്രണയത്തിലേക്ക് നയിച്ചത്. പ്രണയം വിവാഹത്തിലേക്കു നീണ്ടപ്പോള്‍ത്തന്നെ ആര്‍ഭാടങ്ങള്‍ ഒന്നും തന്നെ വേണ്ടെന്ന് ഇരുകുടുംബങ്ങളുമായി ചര്‍ച്ചചെയ്ത് അവര്‍ ഒരുമിച്ചു തീരുമാനം എടുത്തിരുന്നു. വിവാഹത്തിലെ പരമ്പരാഗതമായ ചടങ്ങുകള്‍ ഒഴിവാക്കി. പകരം സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രസംഗങ്ങളാണ് അതിഥികളെ സ്വീകരിച്ചത്. കൃഷി നഷ്ടം മൂലം കുടുംബത്തിലെ നെടും തൂണായിരുന്നവര്‍ ജീവനൊടുക്കിയ പത്തു കുടുംബങ്ങള്‍ക്ക് വിവാഹ ദിനം തന്നെ 20000 രൂപ വീതം നല്‍കിയാണ് ദമ്പതികള്‍ ചടങ്ങുകള്‍ ആഘോഷിച്ചത്. കര്‍ഷക കുടുംബങ്ങള്‍ക്ക് പണം നല്‍കുക മാത്രമല്ല ഇവര്‍ ചെയ്തത്, അമരാവതിയിലെ അഞ്ചു ലൈബ്രറികള്‍ക്ക് മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട 52,000 രൂപയുടെ പുസ്തകങ്ങളം ഇവര്‍ സമ്മാനിച്ചു കഴിഞ്ഞു. ഓരോരുത്തരും സ്വയം സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഏജന്റാകണമെന്ന പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ വാക്കുകളാണ് ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമായത്. ഈ പത്തു കുടുംബങ്ങളിലെ പത്തിലും പ്ലസ് ടുവിലും പഠിക്കുന്ന മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കാനും പ്രീതിയുടെ നല്ല മനസ്സിന് പദ്ധതിയുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)