പാലപ്പെട്ടിയില്‍ അച്ചനൊപ്പം ഉല്‍സവം കാണാനെത്തിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ലോറി കയറി മരിച്ചു

accident, kerala, death


പൊന്നാനി: ഉല്‍സവം കാണാനെത്തിയ വിദ്യാര്‍ത്ഥി ലോറി കയറി മരിച്ചു. എരമംഗലം നാക്കോല ചെറിയറ്റോലിയില്‍ ദിലീപിന്റെ മകനും പെരുമ്പടപ്പ് കെഎംഎം ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയുമായ ആദിദേവ്(7)ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് പുതുപൊന്നാനി ചാവക്കാട് ദേശീയപാതയില്‍ പാലപ്പെട്ടി ആശുപത്രിക്ക് സമീപം നാടിനെ നടുക്കിയ അപകടം ഉണ്ടായത്.


പാലപ്പെട്ടി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി ഉല്‍സവം കാണാന്‍ അച്ചനുമൊത്ത് ബൈക്കില്‍ വരുന്നതിനിടെയാണ് അപകടം. പെരുമ്പടപ്പ് പാറ-പാലപ്പെട്ടി റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈക്ക് ചാവക്കാട് ഭാഗത്തേക്ക് പോയിരുന്ന ലോറിയില്‍ ചെറുതായി തട്ടിയിരുന്നു. ഇതിനിടെ റോഡിലേക്ക് തെറിച്ച് വീണ ആദിദേവിന്റെ ദേഹത്ത് കൂടി ലോറിയുടെ പുറകിലെ വീല്‍ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായ പരിക്കുകളോടെ പുന്നയൂര്‍ക്കുളം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെന്കിലും മരണം സംഭവിച്ചിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)