തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, പുരസ്‌കാരം ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും സാഹിത്യകാരന്‍ എം മുകുന്ദന്‍.
അതോടൊപ്പം സമകാലിക വിഷയങ്ങളില്‍ എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു. ഭീഷണികളും ഭയപ്പെടുത്തലുകളും അവരെ പുറകോട്ടു വലിക്കുന്നു. ശബരിമല വിഷയത്തില്‍ അടക്കം നിലപാടില്‍ പുറകോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സാഹിത്യ മേഖലയില്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡാണ് എഴുത്തച്ചന്‍ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് എം മുകുന്ദന് പുരസ്‌കാരം ലഭിച്ചത്.