ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്

ലണ്ടന്‍: നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടി. അന്നയുടെ മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.

മില്‍ക്ക്മാന്‍ ബെല്‍ഫാസ്റ്റ് സ്വദേശിനിയായ അന്നയുടെ മൂന്നാമത്തെ നോവലാണ്. ഐറിഷ് പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് മില്‍ക്ക്മാന്റെ ഇതിവൃത്തം. കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന ഒരാളോട് തോന്നുന്ന വിചിത്രബന്ധവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘പേരില്ലാത്ത’ നഗരത്തില്‍ നടക്കുന്ന കഥയിലൂടെ അന്ന പറഞ്ഞത്.

അന്നയ്ക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം സമ്മാനിച്ചത് ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ ആണ്. 50,000 പൗണ്ട് ആണ് സമ്മാനത്തുക. ഇക്കുറി മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത് ബ്രിട്ടന്‍, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

Exit mobile version