ചെന്നൈ : ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തില്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ അവാര്‍ഡ് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വൈരമുത്തു രംഗത്തെത്തി. പുരസ്‌കാരം തിരികെ നല്‍കുകയാണെന്നും പുരസ്‌കാര തുകയായ 3 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും അദ്ദേഹം അക്കാദമിയോട് അഭ്യര്‍ഥിച്ചു.
ചില പ്രതിഷേധങ്ങളെ തുടര്‍ന്ന് തീരുമാനം പുനപരിശോധിക്കുകയാണെന്ന് അറിഞ്ഞെന്നും അത് ഒഎന്‍വിക്കും തനിക്കും അപകീര്‍ത്തികരമാണെന്ന് ചിന്തിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ വൈരമുത്തു പറഞ്ഞു.തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വൈരമുത്തു ആരോപിച്ചു.
2018ല്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ലൈംഗികാരോപണം ഉന്നയിച്ചത്.വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടില്‍ വെച്ച് കടന്ന് പിടിച്ച് ചുംബിച്ചു എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിന് റിമ കല്ലിങ്കല്‍,ഗീതു മോഹന്‍ദാസ്,പാര്‍വതി തിരുവോത്ത്, കെ.ആര്‍ മീര എന്നിവരുള്‍പ്പടെ നിരവധി പേരാണ് പ്രതിഷേധമറിയിച്ചത്.