മുടിക്ക് നിറം വേണം! എന്നാല്‍ പെര്‍മെനന്റ് കളര്‍ ഇഷ്ടപ്പെടാത്തവര്‍ക്കായി ഹെയര്‍ കളര്‍ സ്‌പ്രേ..

ഒരിക്കല്‍ കളര്‍ ചെയ്താല്‍ നാളുകള്‍ നിലനില്‍ക്കുന്ന മുടിയഴകിലെ വര്‍ണ്ണം പെട്ടെന്ന് മടുപ്പിക്കുകയും ചെയ്യും.

ന്യൂജനറേഷന്‍ പിള്ളേരോട് ആരും പുതിയ ട്രെന്‍ഡിനെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ല, ട്രെന്‍ഡ് ഉണ്ടാക്കുന്നവരാണ് ഈ യുവത്വം. ഈയടുത്തായി മുടിക്ക് നിറം നല്‍കല്‍ യൂത്തിനിടയില്‍ ഒരു ട്രെന്‍ഡുമാണ്. എന്നാല്‍ ഒരിക്കല്‍ കളര്‍ ചെയ്താല്‍ നാളുകള്‍ നിലനില്‍ക്കുന്ന മുടിയഴകിലെ വര്‍ണ്ണം പെട്ടെന്ന് മടുപ്പിക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെ മുടിക്ക് പെര്‍മെനന്റായി നിറം നല്‍കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കായി ഹെയര്‍ കളര്‍ സ്‌പ്രേ രംഗത്തെത്തിയിരിക്കുകയാണ്. ഇത് പല നിറങ്ങളില്‍ ലഭ്യമാണ്. നിറം നല്‍കേണ്ട ലെയര്‍ മാത്രമെടുത്ത് അതിനടിയിലായി ടിഷ്യുവോ ഫോയില്‍ പേപ്പറോ വെച്ച ശേഷം നിറങ്ങള്‍ നല്‍കാം.

ഓരോ തവണ നിറം നല്‍കിയ ശേഷവും രണ്ട് മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കാം. ഫങ്ഷനു ശേഷം, അല്‍പം വെളിച്ചെണ്ണയോ ഒലിവ് ഓയിലോ എടുത്ത് മൃദുവായി മസാജ് ചെയ്ത ശേഷം ഷാംപൂ വാഷ് ചെയ്താല്‍ മുടിയിലെ നിറം നീങ്ങി കിട്ടും.

Exit mobile version