കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുമെന്ന് ഉറപ്പുള്ള ഒരു നാലുമണി പലഹാരമാണ് മുട്ടയപ്പം! ആള്‍ ശുദ്ധവെജിറ്രേറിയന്‍ വിഭാഗത്തിവല്‍ പെടുന്നതുകൊണ്ടു തന്നെ ആര്‍ക്കും ധൈര്യമായി കഴിക്കുകയും ചെയ്യാം. ഇത് വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍:
പച്ചരി-5 കപ്പ്
ചോറ്-3 കപ്പ്
തയ്യാറാക്കുന്ന വിധം:
പച്ചരി 3,4 മണിക്കുര്‍ വെള്ളത്തില്‍ കുതിര്‍തു വെക്കുക.എന്നിട്ട് കഴുകി ചോറും ചേര്‍ത്ത് കട്ടിയില്‍ അരച്ചെടുക്കുക. ഇഡ്ഡലി മാവിന്റെ കട്ടിയില്‍. ആവശ്യത്തിന് ഉപ്പും ചേര്‍ത് ചൂടായ എണ്ണയില്‍ കുറച്ചായി ഒഴിച്ചു ഓരോന്നായി ചുട്ടെടുക്കുക.നന്നായി പൊങ്ങി വന്നാല്‍ മറിച്ചിടുക..1 മിനിറ്റ് കഴിഞ്ഞു എടുക്കാം. നല്ല മുളകു കറി കൂട്ടി കഴിക്കാം. (മാവ് ലൂസാകാതെ ശ്രദ്ധിക്കുക.ഓയിലില്‍ മാവ് ഒഴിക്കുമ്പോള്‍ തീ കുറച്ചു കൊടുക്കുക. ഒഴിച്ചു കഴിഞ്ഞു തീ കൂട്ടുക.)
Discussion about this post