ഇന്ന് പല തരത്തിലുള്ള മനുഷ്യയരാണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്. ഓരോര്‍ത്തര്‍ക്കും ഓരോ ഇഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ ജീവിത ശൈലിയും. മൃഗ പരിപാലനത്തിന്റെ കാര്യത്തിലും മനുഷ്യര്‍ വ്യത്യസ്ഥ ചിന്താഗതികാരാണ്.
ഉദാഹരണത്തിന് ചിലര്‍ക്ക് പട്ടികളെന്ന് വച്ചാല്‍ ജീവനായിരിക്കും. നടക്കാന്‍ പോകുമ്പോഴും, വീടിനകത്ത് ജോലിയിലായിരിക്കുമ്പോഴും, ടിവി കാണുമ്പോഴും, ചുമ്മാ ഒന്ന് മയങ്ങാന്‍ കിടക്കുമ്പോള്‍ വളര്‍ത്തുപട്ടി ഇല്ലാതെ പറ്റില്ല.
അതേസമയം മറ്റ് ചിലര്‍ക്കാണെങ്കില്‍ പട്ടികളെ ഇഷ്ടമേ ആയിരിക്കില്ല. ഈ ഇഷ്ടവും അനിഷ്ടവുമെല്ലാം ഉണ്ടാകുന്ന കാരണങ്ങളാണ് പുതിയൊരു പഠനം പറയുന്നത്.
ഒരാള്‍ പട്ടിയെ ഇഷ്ടപ്പെടുന്നതും അല്ലെങ്കില്‍ ഇഷ്ടപ്പെടാതിരിക്കുന്നതുമെല്ലാം ഭൂരിഭാഗവും അയാളുടെ ജനിതക ഘടകങ്ങളെ ആശ്രയിച്ചായിരിക്കുമെന്നാണ് പഠനം പറയുന്നത്. സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ‘സയന്റിഫിക് റിപ്പോര്‍ട്ട്സ്’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.
കുറേയധികം ഇരട്ടകളെ കണ്ടെത്തിയ ശേഷം ഇവരെ ഉപയോഗിച്ചായിരുന്നു ഗവേഷകരുടെ പഠനം. ഇരട്ടകളിലൊരാള്‍ പട്ടിയെ വളര്‍ത്താന്‍ താല്പര്യപ്പെടുമ്പോള് മറ്റെയാള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
പങ്കാളി പട്ടിയെ വളര്‍ത്തുന്നുണ്ടെങ്കില്‍, സഹജാത ഇരട്ടയായ സ്ത്രീക്കും ഇതിനുള്ള താല്പര്യം 40 ശതമാനത്തോളം ഉണ്ടായിരിക്കുമെന്ന് ഇവര്‍ കണ്ടെത്തി. സമജാത ഇരട്ടകളിലാണെങ്കില്‍ (സ്ത്രീകളില്‍) ഈ സാധ്യത 25 ശതമാനമായി കുറയും. പുരുഷന്മാരിലാണെങ്കില് ഇതിനുള്ള പ്രവണത കുറവാണെന്നാണ് കാണിക്കുന്നത്.
പട്ടികളെ വളര്‍ത്തുന്നവരില്‍ 57 ശതമാനം സ്ത്രീകളും 51 ശതമാനം പുരുഷന്മാരും ജനിതക ഘടകങ്ങളെ ആശ്രയിച്ചാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Discussion about this post