നമ്മള്‍ എല്ലാവരും എന്നും ഭയത്തോടെ വീക്ഷിക്കുന്ന ഒന്നാണല്ലോ കാന്‍സര്‍ എന്ന മഹാവ്യാതി. കാന്‍സറുമായി ബന്ധപ്പെട്ടു പലതരത്തിലുള്ള തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ പല ഹെല്‍ത്ത് സംഘടനകളും കാന്‍സറിനെ നിസാരവത്കരിക്കുന്ന തരത്തില്‍ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പ് നമ്മള്‍ ഒന്ന് ആലോചിക്കും ഇങ്ങനെ ചെയ്താല്‍ ആരോഗ്യത്തിന് ദോഷമാണോ എന്ന് .അതില്‍ ഒന്നാണു സ്‌പ്രേ, ഡിയോഡറന്റ് എന്നിവ ഉപയോഗിക്കുന്നത് സ്തനാര്‍ബുദം ഉണ്ടാക്കുമെന്ന ഭയം. പലര്‍ക്കും കക്ഷത്തില്‍ സ്‌പ്രെയടിച്ചാല്‍ കാന്‍സര്‍ വന്നേക്കുമെന്നും ഡിയോഡറെന്റുകളുടെ ഉപയോഗം അപകടമുണ്ടാക്കുമെന്നും ആശങ്കയുണ്ട്. എന്നാല്‍ സ്‌പ്രെ, പെര്‍ഫ്യൂമുകള്‍, സെന്റുകള്‍ തുടങ്ങിയവ കാന്‍സര്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ ഒന്നും പറയുന്നില്ല. മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത വിരളമാണ്.
വിയര്‍പ്പിന്റെ മണവും അളവും കുറക്കുന്നതിനായി ഉപയോഗിക്കുന്ന ഉത്പന്നമാണ് ഡിയോഡറന്റ്. ഇത് ക്ഷൗരം ചെയ്തതോ അല്ലാത്തതോ ആയ കക്ഷത്തില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നേരിട്ട് ഉപയോഗിക്കുന്നു. അലുമിനിയം അടങ്ങുന്ന ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത്. ഇതിലെ അലുമിനിയം വിയര്‍പ്പുഗ്രന്ധികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് വിയര്‍പ്പിന്റെ അളവ് കുറയ്ക്കുന്നു. ഇവ ശരീരത്തിനുള്ളിലേയ്ക്ക് ആഗീരണം ചെയ്യപ്പെടാത്തതു കൊണ്ട് അര്‍ബുദ സാധ്യത ഇല്ലെന്നു പഠനങ്ങള്‍ പറയുന്നു.
Discussion about this post