ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. അമൂല്യമായ സുഗന്ധവ്യഞ്ജനം എന്നാണ് മഞ്ഞളിനെ വിശേഷിപ്പിക്കുന്നത്.
ഏഷ്യന്‍ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവയായ മഞ്ഞള്‍ വലിയ ഔഷധമൂല്യമുള്ളതാണ്. കാലങ്ങളായി നമ്മള്‍ അതിന്റെ ഔഷധമൂല്യം പല രീതിയില്‍ ഉപയോഗിച്ചപ്പെടുത്തിവരുന്നു. ആന്റിബാക്റ്റീരിയല്‍, ആന്റിവൈറല്‍, ആന്റിസെപ്റ്റിക്, ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ഫംഗല്‍ എന്നീ നിലകളിലെല്ലാം മഞ്ഞള്‍ ഉപയോഗിക്കാം. ധാരാളം ഫൈബറും, വിറ്റാമിന്‍ സി, ഇ, കെ എന്നിവയും കാത്സ്യം, സിങ്ക്,കോപ്പര്‍ എന്നീ ധാതുലവണങ്ങളും മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ കലവറ കൂടിയാണ് ഈ സ്വര്‍ണ വര്‍ണക്കാരന്‍.
ക്യാന്‍സര്‍ ചികിത്സയില്‍ മഞ്ഞളിന് പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനങ്ങള്‍. മഞ്ഞളിലെ പ്രധാനഘടകമായ കുര്‍കുമിന് ക്യാന്‍സര്‍ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച ലുകിമിയ, ബ്രസ്റ്റ് ക്യാന്‍സര്‍, വന്‍കുടലിലെ ക്യന്‍സര്‍ എന്നിവ. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെങ്കിിലും നിലവിലെ കണ്ടെത്തലുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
വിഷാദത്തിനുള്ള ഫലപ്രദമായ മരുന്നാണ് മഞ്ഞളെന്ന് പഠനങ്ങള്‍ പറയുന്നു. സ്ഥിരമായി മഞ്ഞള്‍ ഉപയോഗിക്കുക വഴി നമ്മുടെ ശരീരത്തില്‍ ആന്റിഓക്‌സിഡന്റ്‌സ് നിറയുകയും അതിലൂടെ ഡിപ്രഷന്‍ അഥവാ വിഷാദാവസ്ഥ കുറയുകയും ചെയ്യും.
നമ്മുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മരുന്നാണ് മഞ്ഞള്‍. നിത്യവും ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ബാക്ടീരിയ, വൈറവ് എന്നിവയുടെ ആക്രമണത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. അണുബാധക്കുള്ള ഫലപ്രദമായ മരുന്നുകൂടിയാണ് മഞ്ഞള്‍. ചെറിയ മുറിവുകളെ ഉണക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. മുറിവുമാറ്റി ശരീരത്തെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണ്.
ദിവസവും മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ദഹനത്തിനും ശരീരഭാരം ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്തുന്നതിനുമുള്ള കഴിവ് മഞ്ഞളിനുണ്ട്. വൃക്കകള്‍ക്ക് ഹാനികരമായേക്കാവുന്ന വിഷവസ്തുക്കളുടെ വീര്യം കുറക്കാന്‍ മഞ്ഞള്‍ ഉത്തമമാണ്.
ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച് മഞ്ഞളിന് ശരീരത്തിലെ രക്തത്തിന്റെയും ഓക്‌സിജന്റേയും ഒഴുക്ക് ശരിയായ രീതിയില്‍ നിലനിര്‍ത്തി അള്‍സിമേഴ്‌സ് വരാനുള്ള സാധ്യതവരെ തടയാന്‍ കഴിയും.
മഞ്ഞള്‍ നിസാരക്കാരനല്ലെന്നു തന്നെയാണ് ലോകത്ത് നടന്ന എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത്. നിത്യവും മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക വഴി ജീവിതം തന്നെ മാറ്റിമറിക്കാനാകും.
Discussion about this post