ഏകദേശം അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ളതും ഏറെ പ്രചാരം നേടിയ ഒരു ചൈനീസ് ശാസ്ത്രമാണ് ഫെങ്ഷൂയി. ഇതിനെ ചൈനീസ് ബാംബു എന്നും അറിയപ്പെടുന്നു. ഇന്ന് വിപണിയില്‍ സുലഭമായി വഭിക്കുന്ന ഒന്നാണ് ചൗനീസ് ബാംബു. ഭൂമിയിലെ ഊര്‍ജം മനുഷ്യര്‍ക്കനുകൂലമായി മാറ്റാന്‍ കഴിവുള്ള വാസ്തുശാസ്ത്രമാണ് ചൈനീസ് ബാംബു അഥവ ലക്കി ബാംബു. സൂര്യപ്രകാശം മിതമായി ലഭിക്കുന്ന സ്ഥലത്ത് വേണം ചൈനീസ് ബാംബു നടാന്‍. വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറക്കുക, ഭാഗ്യം കൊണ്ട് വരിക എന്നിവയെല്ലാമാണ് ഇതിന്റെ ദൗത്യങ്ങള്‍ എന്ന് പറയപ്പെടുന്നു. മാത്രമല്ല ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ട് എന്നത് ഉറപ്പ് വരുത്തുകയും വേണം.
ജലം, മരം തുടങ്ങിയ മനുഷ്യന്റെ നിലനില്‍പ്പിനു ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമാണ് ചൈനീസ് ബാംബു. അതിനാല്‍ ഇത് സംരക്ഷിക്കപ്പെടുമ്പോള്‍ ജലം, മരം തുടങ്ങിയ പ്രകൃതി ശക്തികള്‍ പ്രീതിപ്പെടുന്നു എന്നാണ് വിശ്വാസം. പത്തോ അതില്‍ അധികമോ മുളംതണ്ടുകള്‍ ഒരു ചുവപ്പു നാടയില്‍ കെട്ടിയ രീതിയിലാണ് ചൈനീസ് ബാംബു ലഭിക്കുക. ഈ ചുവപ്പ് നാട അഗ്‌നിയെയാണ് പ്രതിനിദാനം ചെയ്യുന്നത്. ഇത് സുരക്ഷയും ബാലന്‍സും നില നിര്‍ത്താന്‍ സഹായിക്കുന്നു. നടുമ്പോള്‍ ചില്ലുപാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാംബു നടുന്ന പാത്രത്തില്‍ അലങ്കാര കല്ലുകള്‍, ജെല്ലുകള്‍, മാര്‍ബിളുകള്‍ എന്നിവ ഇടുന്നത് ആകര്‍ഷണീയത വര്‍ധിപ്പിക്കും.
ചെടിക്കായി ഒഴിക്കുന്ന വെള്ളം ക്‌ളോറിന്‍ ഇല്ലാത്തതാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മുള വളരെ വേഗം നശിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.അക്വേറിയത്തില്‍ മുള വച്ചു പിടിപ്പിച്ചാല്‍ ഇവ അക്വേറിയത്തില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കും. ഇതിലെ വെള്ളം ശുദ്ധീകരിയ്ക്കുന്നതു വഴി മീനുകള്‍ക്കും ഇതു നല്ലതാണ്. അക്വേറിയത്തിലെ വെള്ളം ശുദ്ധീകരിയ്ക്കാനുള്ള എളുപ്പവഴിയാണിത്. തെക്കുകിഴക്കു ദിശയില്‍ ലക്കി ബാംബൂ വയ്ക്കുന്നത് പണത്തിനും സമ്പദ്ലബ്ധിയ്ക്കും ഏറെ നല്ലതാണ്. ഇത് വീട്ടിലേയ്ക്കു സമ്പത്തും ലാഭവുമെല്ലാംെ കൊണ്ടുവരും. രണ്ടു തണ്ടു ബാംബൂ വയ്ക്കുന്നത് ദാമ്പത്യ, പ്രണയ ബന്ധങ്ങള്‍ക്കു നല്ലതാണ്. 2 എന്ന എണ്ണം രണ്ടു പങ്കാളികളെ സൂചിപ്പിയ്ക്കുന്നതാണ്. 3 തണ്ടുള്ള ബാംബുവാണെങ്കില്‍ സന്തോഷത്തെയും ആയുസിനെയും പണത്തെയും സൂചിപ്പിക്കുന്നു. 4 തണ്ടാണെങ്കില്‍ വിദ്യാഭ്യാസപരമായ ഉയര്‍ച്ചകള്‍ക്ക് നല്ലതാണ്. 6 തണ്ടാണെങ്കില്‍ ഭാഗ്യവും അഭിവൃദ്ധിയും കൈവരും.കുടുംബത്തിനു ആരോഗ്യപരമായ ഉയര്‍ച്ചകള്‍ ലഭിക്കുവാന്‍ 7 തണ്ടുള്ള ബാംബുവാണ് നല്ലത്. പൂര്‍ണത ഉറപ്പ് നല്‍കുന്ന ബാംബു 10 തണ്ടുള്ളതാണ്. ഈ ബാംബു ആണെങ്കില്‍ ചെയ്യുന്ന കാര്യങ്ങല്‍ പെര്‍ഫെക്ഷന്‍ ആയി വെരുമെന്നാണ് വിശ്വാസം.
Discussion about this post