മലയാളികളുടെ ചായക്കട നൊസ്റ്റാള്‍ജിയകളിലെ ഏറ്റവും രുചികരമായ വിഭവമാണ്
ഏത്തയ്ക്കാപ്പം അഥവാ പഴംപൊരി. നാടന്‍ രുചികളില്‍ ഈ നാലുമണി പലഹാരത്തിന് ആരാധകര്‍ ഏറെയാണ്. പഴുത്ത ഏത്തയ്ക്ക മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുകയാണ് ഈ സിംപിള്‍ റെസിപ്പി.
ചേരുവകള്‍ :
01. ഏത്തയ്ക്ക പഴുത്തത് – 2 എണ്ണം
02. മൈദ – ഒരു കപ്പ്
03. അരിപ്പൊടി – അര കപ്പ്
04. പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍
05. ഉപ്പ് – ഒരു നുള്ള്
06. ബേക്കിങ് സോഡ – ഒരു നുളള്
07. ജീരകം – ഒരു നുള്ള്
08. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
09. വെള്ളം – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
തൊലി കളഞ്ഞ പഴം രണ്ടായി മുറിക്കുക. മുറിച്ച കഷ്ണം നീളത്തില്‍ മൂന്നായി അരിഞ്ഞെടുത്തു മാറ്റിവയ്ക്കുക. മൈദ ഒരു പാത്രത്തിലേക്ക് പകരുക. അതിലേക്ക് അരിപ്പൊടിയും പഞ്ചസാരയും ചേര്‍ക്കുക. ചേരുവയിലേക്ക് വെള്ളം അല്പാല്പം വീതം ചേര്‍ത്ത് കട്ടിയുള്ള മാവു തയാറാക്കണം. ചേരുവകള്‍ കുറുകി നല്ല പാകമായി കഴിയുമ്പോള്‍ അതിലേക്ക് ഒരു നുള്ള് ബേക്കിങ് സോഡയും ജീരകവും ചേര്‍ത്ത് നന്നായി ഇളക്കുക. പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. എണ്ണ ചൂടായി കഴിയുമ്പോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന പഴ കഷ്ണങ്ങള്‍ മാവില്‍ മുക്കി എണ്ണയില്‍ കരുകരുപ്പായി വറുത്തു കോരുക.
Discussion about this post