രാഷ്ട്രീയക്കാര്‍ക്ക് അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളേക്കാള്‍ ആയുസ് കൂടുതലെന്ന് പഠനം. യുകെ, യുഎസ്, കാനഡ തുടങ്ങി ഉയര്‍ന്ന വരുമാനമുള്ള 11 രാജ്യങ്ങളിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഓക്‌സ്ഫഡ് പോപ്പുലേഷന്‍ ഹെല്‍ത്ത് ആണ് ഗവേഷണം നടത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ജീവിതദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍.
രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രപരമായ രേഖകളുപയോഗിച്ച് 57000ത്തോളം രാഷ്ട്രീയക്കാരിലാണ് പഠനം നടത്തിയത്. ഒരു രാഷ്ട്രീയക്കാരന്‍ ഏതെങ്കിലും പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ശരാശരി പ്രായമായ 45 വയസ്സിന് ശേഷം ഏത്രകാലം കൂടി ഇവര്‍ ജീവിച്ചിരിക്കാറുണ്ടെന്നാണ് പരിശോധിച്ചത്. പൊതുജനങ്ങള്‍ക്ക് ആയുര്‍ദൈര്‍ഘ്യം 34.5 വയസ്സ് മുതല്‍ 37.8 വയസ്സ് വരെയായിരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് 40 വയസ്സാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
Also read : വനമാല പരസ്യത്തിന്റെ സംവിധായകന്‍ കെ.എന്‍ ശശിധരന്‍ അന്തരിച്ചു
രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടെയും വരുമാനത്തിലും സമ്പത്തിലുമുണ്ടായ അന്തരം കൂടാതെ ആരോഗ്യപരിചരണത്തിലും ജീവിതശൈലിയിലും വരുത്തിയ മാറ്റങ്ങള്‍ ആയുര്‍ദൈര്‍ഘ്യം കൂട്ടിയിരിക്കാം എന്നാണ് ഇതിനുള്ള കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ളവരില്‍ 1950കള്‍ക്ക് ശേഷം പുകവലി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പബ്ലിക് ഇമേജിനെക്കുറിച്ചുള്ള ആശങ്കയാവാം ഇതിന് പിന്നിലെന്നാണ് ഗവേഷകരുടെ നിഗമനം. ഇത് മികച്ച ജീവിതശൈലിക്ക് കാരണമായിട്ടുണ്ടാവാം എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Discussion about this post