ബെംഗളുരു : ത്വക്ക് രോഗത്തെ പരിഹസിച്ച പിതാവിന് മകന്‍ നല്‍കിയത് മരണശിക്ഷ.ബെംഗളുരു പീനിയയില്‍ ഹനുമാന്തരായ്യ (41), ഭാഗ്യ ഹൊന്നമ്മ (34) എന്നിവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് പതിനാലുകാരനായ മകന്‍ അറസ്റ്റിലായി.വ്യാഴാഴ്ചയാണ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ഇളയമകന്‍ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.
അച്ഛനോടുള്ള വൈരാഗ്യത്തിന് അമ്മയെയും കൊലപ്പെടുത്തിയതായി കുട്ടി വെളിപ്പെടുത്തി. തനിക്കും ചെട്ടനും ത്വക്ക് രോഗമുണ്ടായിരുന്നെന്നും കാലില്‍ പൊള്ളലേറ്റതുപോലെ തോന്നിച്ചിരുന്ന ഇതില്‍ അച്ഛന്‍ മിക്കപ്പോഴും പരിഹസിയ്ക്കുമായിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിനാണ് കൊലപാതകം നടത്തിയതെന്നും കുട്ടി പറഞ്ഞു. ഇരുവരെയും മൂര്‍ച്ചയേറിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി.
പതിനഞ്ചും പതിനാലും വയസ്സുള്ള രണ്ട് ആണ്‍മക്കളും വിവഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുളളത്. പീനിയയ്ക്ക് സമീപം കരിയോബന്നഹള്ളി ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലെ സുരക്ഷാജീവനക്കാരനാണ് ഹനുമന്തരായ്യ. ഹൊന്നമ്മ ശുചീകരണത്തൊഴിലാളിയാണ്. ഓഫീസിന് സമീപത്തെ താല്ക്കാലിക ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഓഫീസില്‍ കിടന്നുറങ്ങി രാവിലെ ഭക്ഷണം പാകം ചെയ്യാനാണ് ഇവര്‍ താമസസ്ഥലത്തെത്തുക. രാവിലെ ഭക്ഷണം പാകം ചെയ്യാന്‍ എത്താത്തിനെത്തുടര്‍ന്ന് മൂത്ത മകന്‍ ഇവരെ അന്വേഷിക്കുകയും കാണാത്തതിനെത്തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പൊലീസ് നടത്തിയ തിരച്ചിലിലാണ് ശുചിമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന ഇരുവരെയും മൂര്‍ച്ചയേറിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വലിച്ചിഴച്ച് ശുചിമുറിയില്‍ എത്തിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.