ചുക്കിച്ചുളിഞ്ഞു കിടക്കുന്ന തുണി തേച്ചുമിനുക്കിയെടുക്കുന്നതിനിടയില്‍ സമയം പോകുന്നത് മനസ്സിലാകുകപോലുമില്ല. എന്നാല്‍ സമയം ലാഭിക്കണമെന്നുള്ളവര്‍ക്കും അയേണ്‍ ബോക്‌സിനോടു മല്ലിട്ടു മടുക്കുന്നവര്‍ക്കും തുണി അയേണ്‍ ചെയ്യാന്‍ ഒരു സൂത്രപ്പണിയുണ്ട്. ഒരു വാഷിങ് മെഷീനും ഏതാനും ഐസ് കട്ടകളും മാത്രം മതി എളുപ്പത്തില്‍ തുണി തേച്ചുമിനുക്കിയെടുക്കാം.
മെഷീനിലെ ഡ്രയറിലേക്ക് രണ്ടോ മൂന്നോ ഐസ് ക്യൂബുകളിട്ട് ഏതാനും നിമിഷങ്ങള്‍ ഉയര്‍ന്ന താപനിലയില്‍ വെക്കുക. ഡ്രയറിലെ താപനില കൊണ്ട് ഐസ് ഉരുകി വെള്ളമാവുകയും ആവിയാകുയും ചെയ്യുന്നു. ഡ്രയറില്‍ നിന്നു പ്രവഹിക്കുന്ന ആവിയുടെ സഹായത്താല്‍ തുണിയിലെ ചുളിവുകള്‍ ഇല്ലാതാകുന്നു. അങ്ങനെ അയേണ്‍ ബോക്‌സ് ചെയ്യുന്ന ജോലി വളരെ സിംപിളായി നടക്കുന്നുവെന്നാണ് അനുഭവസ്ഥര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഐസ് ക്യൂബുകള്‍ക്കൊപ്പം ഒരു ലോഡ് വസ്ത്രം ഇടരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സംഭവം പരീക്ഷിച്ചു വിജയിച്ച പലരും സമൂഹമാധ്യമത്തില്‍ വിഡിയോകള്‍ പങ്കുവെക്കുന്നുമുണ്ട്. പക്ഷേ ഇത് എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തില്‍ വലിയ ഉറപ്പുകളൊന്നും ഇല്ല.