പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം ഈ ഇഡ്ഡലി!

പ്രഭാത ഭക്ഷണം രാജാവിനെ പോലെ വേണമെന്നാണ്. എന്നാല്‍ മലയാളികളുടെ പ്രഭാതഭക്ഷണ ശീലങ്ങള്‍ പലപ്പോഴും പ്രമേഹരോഗികള്‍ക്ക് ആപത്താണ്. പ്രമേഹത്തെ നിയന്ത്രണത്തില്‍ നിര്‍ത്തിക്കൊണ്ടു തന്നെ ദോശയും ഇഡ്ഡലിയും കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു മാര്‍ഗ്ഗമാണ് ജോവര്‍ അഥവാ മണിച്ചോളം ഉപയോഗിച്ചുള്ള പാചകം. ഏറെ പോഷക സമ്പുഷ്ടമാണ് ജോവര്‍(മണിച്ചോളം). മുതിര്‍ന്നവര്‍ക്കും പ്രമേഹരോഗികള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഗുണകരമാണ്.

പ്രഭാതഭക്ഷണം കൂടുതല്‍ രുചികരവും ആരോഗ്യകരവുമാകട്ടെ.
ചേരുവകള്‍:
മണിച്ചോളം -1 കപ്പ്
ഇഡ്ഡലി അരി – ½ കപ്പ്
ഉഴുന്ന് – ¾ കപ്പ്
ഉലുവ – ½ ടേബിള്‍ സ്പൂണ്‍

*ഒരു പാത്രത്തില്‍ ഉപ്പ് ഒഴികെ എല്ലാ ചേരുവകളും ചേര്‍ത്ത് കഴുക്കി 4-6
മണിക്കൂര്‍ കുതിരാന്‍ വെക്കുക.
*കുതിര്‍ന്നതിനു ശേഷം ഉപ്പ് ഒഴികെ ഉള്ള എല്ലാ ചേരുവകളും ചേര്‍ത്ത്
ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശ / ഇഡ്ഡലി മാവു പരുവത്തില്‍ അരച്ച്
എടുക്കുക.
*8 മണിക്കൂര്‍ മാവ് പൊങ്ങാന്‍ വെക്കുക. പൊങ്ങി വന്ന മാവില്‍ ഉപ്പ്
ചേര്‍ത്ത് ഇളക്കി ദോശ / ഇഡ്ഡലി ഉണ്ടാകാവുന്നതാണ് .
*സാധാരണ ദോശ / ഇഡ്ഡലിയില്‍ നിന്നും രുചിയില്‍ വലിയ
വ്യത്യാസമില്ലെങ്കിലും ആരോഗ്യ കാര്യത്തില്‍ ഇത് ഒത്തിരി മുന്നില്‍ ആണ്.

Exit mobile version