താടിവെയ്ക്കുന്നത് ഇന്നത്തെ കാലത്ത് ഫാഷനാണ്. പലതരം താടികള്‍ കാണാം. എന്തിനേറെ പറയുന്നു താടിച്ചേട്ടന്മാര്‍ക്ക് വേണ്ടി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് കൂട്ടായ്മ വരെ ഉണ്ട്. എന്നാല്‍ ഈ ചേട്ടന്മാര്‍ എന്തിനാ താടി നീട്ടി വളര്‍ത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ…. പണ്ടൊക്കെ പ്രേമം പൊളിഞ്ഞാലാണ് താടി വളര്‍ത്തുന്നതെങ്കില്‍ ഇന്ന് പ്രേമിക്കാന്‍ വേണം താടി.. എന്താ കൂടുതല്‍ ചിന്തിച്ച് തല പുകയ്ക്കണ്ട സത്യമാണ്
ഇന്ന് സ്ത്രീകള്‍ക്ക് പ്രണിയിക്കാന്‍ ഇഷ്ടം താടിയുള്ള പുരുഷന്മാരെയാണെന്ന് പഠനങ്ങള്‍ വരെ ചൂണ്ടികാണിക്കുന്നു. ക്ലിന്‍ ഷേവ് ചെയ്ത് ടിപ്‌ടോപ്പായി നടക്കുന്ന ചേട്ടന്മാര്‍ ഔട്ട് ഓഫ് ഫാഷനാണ്.താടിയുള്ള പുരുഷന്മാരാണ് സ്ത്രീകളുടെ കണ്ണില്‍ കൂടുതല്‍ ഹോട്ടായി തോന്നുന്നതെന്ന് ഗവേഷകര്‍. സ്ത്രീകള്‍ക്ക് താടിയുള്ള പുരുഷന്മാരുമായുള്ള പ്രണയം ഏറെ നീണ്ടുനില്‍ക്കുമെന്നും പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്‌ലന്‍ഡ് 8000 സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
താടി പുരുഷത്വത്തിന്റെ പ്രതീകമായാണ് സ്ത്രീകള്‍ കാണുന്നത്. എന്നാല്‍ താടിയില്ലാത്ത പുരുഷന്മാരുമായി സ്ത്രീകള്‍ക്ക് ദീര്‍ഘകാല പ്രണയങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഈ പഠനം വ്യക്തമാക്കുന്നു. എന്താ ഇനി എല്ലാവരും താടി വെക്കാനുള്ള പ്ലാന്‍ തുടങ്ങിക്കോളൂ….
Discussion about this post