വസ്ത്രങ്ങളിള്‍ മായാത കിടക്കുന്ന കറയും, വെണ്‍മ നഷ്ടപ്പെടുന്നതുമൊക്കെ നമ്മളെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ചില കറകള്‍ എത്ര അലക്കിയാലും പോകില്ല. ഇതുമൂലം പ്രിയപ്പെട്ട വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട സാഹചര്യം വരുന്നു. എന്നാല്‍ ഇതിന് ധാരാളം പ്രതിവിധികളുണ്ട്.
-തുണികളിലെ മിക്കവാറും എല്ലാ കറകളും ഇല്ലാതാക്കാന്‍ തക്കാളി നീരില്‍ മുക്കിയ തുണിക്കഷ്ണമുപയോഗിച്ചു കറയുള്ള ഭാഗം അമര്‍ത്തി തുടച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിയെടുക്കുക.
-വസ്ത്രത്തിലെ രക്തക്കറ കളയാന്‍ ഒരല്‍പ്പം ഉപ്പുനീര് ആ ഭാഗത്തു പുരട്ടിയതിന് ശേഷം സോപ്പുപയോഗിച്ച് കഴുകിയാല്‍ മതി.
-തുണിയില്‍ മഷിക്കറ പറ്റിയാല്‍ മഷി പുരണ്ട ഭാഗം തക്കാളിനീരുകൊണ്ട് തുടച്ചു ചൂടുള്ള സോപ്പുവെള്ളത്തില്‍ കഴുകുക.
-പുതിയ വസ്ത്രങ്ങള്‍ ആദ്യമായി അലക്കുമ്പോള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ അര മണിക്കൂര്‍ നേരം കുതിര്‍ത്തു വയ്ക്കുക. ചായം ഇളകുന്നത് ഒഴിവാക്കാം
-മഞ്ഞള്‍ പുരണ്ട തുണികള്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി കളയുക.
– ഒരു ബക്കറ്റ് വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് ചെളിപുരണ്ട വസ്ത്രങ്ങള്‍ അതില്‍ മുക്കിയെടുത്ത ശേഷം സോപ്പുപയോഗിച്ച് കഴുകുക. അഴുക്ക് എളുപ്പത്തില്‍ പോകും. വസ്ത്രത്തിന് മിനുസം തോന്നുകയും ചെയ്യും.
-പട്ടുതുണികള്‍ കഴുകുമ്പോള്‍ വെള്ളത്തില്‍ അല്‍പ്പം പയറുപൊടി ചേര്‍ത്താല്‍ വസ്ത്രങ്ങള്‍ ഉലഞ്ഞുപോകില്ല. കൂടാതെ പട്ടുതുണികളില്‍ എണ്ണ പുരണ്ടാല്‍ ആ ഭാഗത്ത് അല്‍പ്പം പച്ചപയര്‍ കുതിര്‍ത്ത് അരച്ചുപുരട്ടിയാല്‍ മതി.
-വിയര്‍പ്പിന്റെ കറപോകാന്‍ ഉടുപ്പുകള്‍ കഴുകുമ്പോള്‍ വെള്ളത്തില്‍ രണ്ടോ മൂന്നോ ആസ്പിരിന്‍ ഗുളികകള്‍ ഇടുകപരുത്തിതുണികള്‍ ഇളം ചൂടുവെള്ളത്തില്‍ നനച്ചാല്‍ അഴുക്ക് വേഗം ഇളകികിട്ടും.
-തുണിയില്‍ മുറുക്കാന്‍ കറവീണാല്‍ നാരങ്ങനീരോ തൈരോ പുരട്ടുക
-തീപ്പൊരി വീണ് തുണികളില്‍ ചെറിയ കരിഞ്ഞ പാടുകള്‍ കണ്ടാല്‍ അവിടെ ഉള്ളിയോ സവാളയോ മുറിച്ചു തേക്കുക
-ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍ ചേര്‍ത്ത് പട്ടുസാരി അതില്‍ മുക്കിയെടുത്താല്‍ ചുളി വീഴുകയില്ല
-തുവര്‍ത്ത് ഇടയ്ക്കിടെ വൃത്തിയാക്കാന്‍ ചൂടു കഞ്ഞി വെള്ളത്തില്‍ സോപ്പുപൊടി ചേര്‍ത്ത് തോര്‍ത്ത് അതില്‍ മുക്കിവെച്ചു കഴികിയെടുക്കുക
Discussion about this post