തെന്നിന്ത്യന്‍-അറേബ്യന്‍ രുചിയുടെ ഫ്യൂഷനായ രുചികരമായ വിഭവമാണ് ഇഡ്ഡലി കബാബ്.
ചേരുവകള്‍ : ഇഡ്ഡലി – 5 എണ്ണം
ഉപ്പ് – 1 ടീസ്പൂണ്‍
എണ്ണ – 2 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 1 ടീസ്പൂണ്‍
ഇഞ്ചി – 1 ടീസ്പൂണ്‍
വലിയ ഉള്ളി – 1 കപ്പ്
കറിവേപ്പില – ആവശ്യത്തിന്
മൈദ – 1/2 കപ്പ്
ചട്നി പൊടി – 2 ടീ സ്പൂണ്‍
പാചകരീതി: ഇഡ്ഡലി എടുത്ത് ഉപ്പ് ചേര്‍ത്ത് നന്നായി ഉടയ്ക്കുക.
പാനില്‍ എണ്ണ ചൂടാക്കി കടുക്, വെളുത്തുള്ളി, ഇഞ്ചി, വലിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക.
വഴന്നു കഴിയുമ്പോള്‍ ഈ മിശ്രിതം ഉടച്ചു വെച്ചിരിക്കുന്ന ഇഡ്ഡലിയിലേക്കു ചേര്‍ക്കുക. ഇതിലേക്ക് മൈദയും ചട്നി പൊടിയും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതില്‍ നിന്നും ഒരേ വലുപ്പത്തിലുള്ള ഉരുളുകള്‍ ആക്കി ഇഷ്ടമുള്ള രൂപത്തില്‍ ഉണ്ടാക്കി എടുക്കുക.
ഒരു സ്പൂണ്‍ നെയ്യൊഴിച്ച് എല്ലാ വശവും ബ്രൗണ്‍ നിറം ആകുന്ന വരെ വേവിച്ചെടുക്കുക. അവ്ന് ഉപയോഗിച്ചും ഇഡ്ഡലി കബാബ് തയാറാക്കാവുന്നതാണ്, ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം.
Discussion about this post